അരിക്കൊമ്പന്‍ ഭീതി; കമ്പത്ത് മുന്തിരി വിളവെടുപ്പ് വേഗത്തില്‍

  • ലോകത്തില്‍ ഏറ്റവുമധികം മുന്തിരി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

Update: 2023-05-30 10:15 GMT

കേരളം 'നാടുകടത്തിയ' അരിക്കൊമ്പന്‍ തേക്കടിയില്‍ നിന്നും കമ്പം എത്തി നടത്തുന്ന പരാക്രമങ്ങളാണ് ഇപ്പോള്‍ വാര്‍ത്ത നിറയെ. മുന്തിരിത്തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ കമ്പം ഇപ്പോള്‍ അരിക്കൊമ്പന്‍ ഭീതിയിലാണ്. പ്രദേശങ്ങളിലെ മുന്തിരിത്തോട്ടങ്ങളില്‍ അരിക്കൊമ്പന്‍ പ്രവേശിച്ചതോടെ വിളവെടുപ്പ് വേഗത്തിലാക്കിയിരിക്കുകയാണ് കര്‍ഷകര്‍. സുരുളി, ആനഗജം എന്നിവിടങ്ങളിലെ മുന്തിരിത്തോട്ടങ്ങളിലൂടെ ആന പോയതിനാല്‍ ആശങ്കയിലാണ് തോട്ടം മേഖല. കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അരിക്കൊമ്പന്‍ മുന്തിരിക്കുലകള്‍ പറിച്ചാണ് പോയത്. കാട്ടാന ഇനിയും വന്നേക്കുമെന്ന ഭയമാണ് വിളപ്പെടുപ്പ് വേഗത്തിലാക്കിയിരിക്കുന്നത്.

സീസണിലെ അവസാന വിളവെടുപ്പ് നടക്കുന്ന സമയമാണിപ്പോള്‍. കൂടാതെ ഒരു ഭാഗത്ത് പുതിയ മുന്തിരിച്ചെടികള്‍ കര്‍ഷകര്‍ വളര്‍ത്തിയെടുക്കുന്നുമുണ്ട്. ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച് മേയ് മാസത്തില്‍ വെളവെടുപ്പ് നടത്തുന്നതാണ് മുന്തിരി സീസണ്‍.

ലോകത്തില്‍ ഏറ്റവുമധികം മുന്തിരി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മഹാരാഷ്ട്രയാണ് ഉത്പാദനത്തില്‍സ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനം. മൊത്തം ഉത്പാദനത്തിന്റെ 80 ശതമാനം മഹാരാഷ്ട്രയുടെ സംഭാവനയാണ്. കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മുന്തിരി ഉത്പാദനത്തില്‍ മുന്നിലാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടണ്‍, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യന്‍ മുന്തിരികള്‍ ഏറെയും കയറ്റുമതി ചെയ്യുന്നത്.

Tags:    

Similar News