IPL-ന്റെ ബാന്‍ഡ് വാല്യുവില്‍ 80 ശതമാനം വര്‍ധന

  • മീഡിയ റൈറ്റ്‌സ് കരാറാണ് ഐപിഎല്ലിന്റെ മൂല്യത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് കാരണമായത്
  • ജിയോ സിനിമ, ഡിസ്‌നി സ്റ്റാര്‍ എന്നിവരാണ് യഥാക്രമം ഒടിടി, ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്
  • കോഹ്‌ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും ആരാധകര്‍ ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം ഉയരാന്‍ കാരണമായി

Update: 2023-07-10 12:23 GMT

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ബിസിനസ് മൂല്യം 80 ശതമാനം വര്‍ധനയോടെ 15.4 ബില്യന്‍ ഡോളറിലെത്തി. മുന്‍വര്‍ഷം ഇത് 8.5 ബില്യന്‍ ഡോളറായിരുന്നു.

ഐപിഎല്ലിന്റെ സ്റ്റാന്‍ഡ് എലോണ്‍ (stand alone) ബ്രാന്‍ഡ് വാല്യു 2022-ലെ 1.8 ബില്യന്‍ ഡോളറില്‍ നിന്ന് 2023ല്‍ 3.2 ബില്യന്‍ ഡോളറിലെത്തി.

NYSE യില്‍ ലിസ്റ്റ് ചെയ്ത ഹൗലിഹാന്‍ ലോകി ഇന്‍കോര്‍പ്പറേറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരമാണിത്.

2023-2027 കാലയളവില്‍ ഐപിഎല്ലിന്റെ മീഡിയ റൈറ്റ്‌സ് (സംപ്രേക്ഷണാവകാശം) കരാറാണു ഐപിഎല്ലിന്റെ മൂല്യത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്കു കാരണമായത്.

റിലയന്‍സിന്റെ ജിയോ സിനിമ, ഡിസ്‌നി സ്റ്റാര്‍ എന്നിവരാണ് യഥാക്രമം ഒടിടി, ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗു പോലെ സമാനമായ രീതിയില്‍ ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം 2027 ഓടെ മുന്നേറുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഐപിഎല്ലിന് സംപ്രേക്ഷണാവകാശത്തില്‍ നിന്നുള്ള വരുമാനവളര്‍ച്ച കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും കണക്കാക്കുന്നുണ്ട്.

2008ല്‍ ആരംഭിച്ചതുമുതല്‍, ഈ ക്രിക്കറ്റ് മാമാങ്കത്തിനു ദശലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കാനായി. ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരാന്‍ സാധിച്ചു. സമാനതകളില്ലാത്ത വിനോദം പ്രദാനം ചെയ്യാനും അതിലൂടെ സാധിച്ചു.

വിരാട് കോഹ്‌ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും ആരാധകര്‍ ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം ഉയരാന്‍ കാരണമായി. 254 ദശലക്ഷം പേരാണ് കോഹ്‌ലിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

Tags:    

Similar News