കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനം നാളെ മുതല്‍

  • കേരളത്തിലെവിടെക്കും 16 മണിക്കൂറിനുള്ളില്‍ കൊറിയര്‍ കൈമാറുകയാണ് പദ്ധതി ലക്ഷ്യം

Update: 2023-06-14 10:30 GMT

ആനവണ്ടി ഇനി വെറും ആളെക്കേറ്റല്‍ മാത്രമല്ല, ചെറിയ തോതില്‍ ചരക്കും കയറ്റാം. നവീനവും വൈവിധ്യവുമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി.

കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയ്ക്കും കൊറിയര്‍ അഥവാ പാഴ്സല്‍ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെഎസ്ആര്‍ടിസി ജോയിന്റ് എംഡി പ്രമോജ് ശങ്കര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News