ജി20 രാജ്യങ്ങളുടെ ഷെര്‍പ്പ തല യോഗത്തിന് ഒരുങ്ങി കുമരകം

  • കുമരകത്തെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാര്‍ച്ച് 10ന് ശേഷം ബുക്കിംഗ് എടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Update: 2022-12-31 06:15 GMT

ആലപ്പുഴ: ജി20 രാജ്യങ്ങളുടെ ഷെര്‍പ്പ തല യോഗത്തിന് ഒരുങ്ങി കുമരകം. ഇതിന്റെ മുന്നോടിയായി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും സുരക്ഷാ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്ഥലവും താമസവും ഏറ്റെടുത്തിരിക്കുന്നത് ടൂറിസം വകുപ്പാണ്. കെടിഡിസിയുടെ വാട്ടര്‍സ്‌കേപ്പ് റിസോര്‍ട്ടിലാണ് യോഗം നടത്തുക. പ്രധാന വേദിക്ക് സമീപം പുതിയ കോണ്‍ഫറന്‍സ് ഹാളും ഇതിനായി ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ 200 പ്രതിനിധികള്‍ പങ്കെടുക്കും.

അന്തിമ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കുമരകത്തെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാര്‍ച്ച് 10ന് ശേഷം ബുക്കിംഗ് എടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്താണ് ജി20 ഷെര്‍പ്പ മീറ്റിംഗ്

പ്രധാന ജി20 ഉച്ചകോടിക്ക് മുമ്പുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ പ്രാഥമിക യോഗമാണ് ജി 20 ഉച്ചകോടിയുടെ ഷെര്‍പ്പ യോഗം. സാധ്യമായ കരാറുകള്‍ ഉറപ്പിക്കാന്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇവിടെ ചര്‍ച്ചകള്‍ നടത്തുന്നു.

ജി20 ഉച്ചകോടിയില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് രാഷ്ട്രത്തലവന്‍മാരാണ്. പ്രധാന ജി20 ഉച്ചകോടിക്ക് മുന്നോടിയായി അന്തിമ ഉച്ചകോടിയില്‍ വലിയ രാഷ്ട്രത്തലവന്‍മാരുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ആവശ്യമായ സമയവും വിഭവങ്ങളും പരമാവധി കുറയ്ക്കുമെന്ന് ഷെര്‍പ്പ മീറ്റിംഗ് ഉറപ്പാക്കുന്നു.

ഇന്ത്യയില്‍ ആദ്യ ജി20 ഷെര്‍പ്പ മീറ്റിംഗ് നടന്നത് ഉദയ്പൂരിലാണ്. ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെയായിരുന്നു മീറ്റിംഗ്. അംഗരാജ്യങ്ങള്‍ക്കിടയില്‍ വളര്‍ച്ച നേടുക, ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യം.

ഗ്രൂപ്പ് ഓഫ് 20 അല്ലെങ്കില്‍ ജി 20 എന്നത് 19 രാജ്യങ്ങളുടെ ബഹുരാഷ്ട്ര സംഘടനയാണ്. 1999ല്‍ ഇത് ആരംഭിച്ചതു മുതല്‍ ഇന്ത്യ ജി 20ല്‍ അംഗമാണ്. 2022 ഡിസംബര്‍ ഒന്നുമുതല്‍ ജി 20 പ്രസിഡന്‍സി വഹിക്കുന്നത് ഇന്ത്യയാണ്.

2023ല്‍ ആദ്യമായി ജി20 നേതാക്കളുടെ ഉച്ചകോടി വിളിക്കും. ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ 2023 സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി യോഗത്തിന്റെ അജണ്ട ഇന്ത്യയാണ് നിശ്ചയിക്കുക.

Tags:    

Similar News