അഗ്രിക്കള്‍ച്ചര്‍, എക്‌സൈസ് വകുപ്പുകളില്‍ നിന്നും അനുമതി വേണോ? ചെയ്യേണ്ടതിത്ര മാത്രം

  • അഗ്രിക്കള്‍ച്ചര്‍ വകുപ്പില്‍ നിന്നും എടുക്കേണ്ട അനുമതികള്‍ പ്രധാനമായും ബന്ധപ്പെട്ട് കിടക്കുന്ന നിര്‍മ്മാണ മേഖലകള്‍ ഏതൊക്കെയെന്ന് നോക്കാം

Update: 2023-02-06 10:15 GMT

കാര്‍ഷിക വൃത്തി ഒരു സംരംഭമായി തിരഞ്ഞെടുത്തവര്‍ മാത്രം എടുക്കേണ്ട ഒന്നാണ് അഗ്രിക്കള്‍ച്ചര്‍ വകുപ്പിന്റെ അനുമതിയെന്ന അബദ്ധ ധാരണ പലരുടെയും മനസ്സിലുണ്ട്. എന്നാല്‍ കാര്‍ഷികവൃത്തിയുമായി ബന്ധം പുലര്‍ത്തുന്ന വിവിധ സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ലൈസന്‍സ് ആവശ്യമാണ്.

അഗ്രിക്കള്‍ച്ചര്‍ വകുപ്പില്‍ നിന്നും എടുക്കേണ്ട അനുമതികള്‍ പ്രധാനമായും ബന്ധപ്പെട്ട് കിടക്കുന്ന നിര്‍മ്മാണ മേഖലകള്‍ ഏതൊക്കെയെന്ന് നോക്കാം.

വളം, കീടനാശിനി നിര്‍മ്മാണം അതിന്റെ സംഭരണവും വിതരണവും തുടങ്ങി അത്തരത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ സംരംഭങ്ങളും അഗ്രിക്കള്‍ച്ചര്‍ ലൈസന്‍സ് എടുത്തിരിക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുമുള്ള ലൈസന്‍സ്, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കമ്പനി നല്കുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റ് എന്നിവയുമായി അടുത്തുള്ള കൃഷിഭവനെ സമീപിക്കുക.

ബിഎസ്‌സി കെമിസ്ട്രി അഥവാ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ ഹ്രസ്വകാല പ്രത്യേക കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍, റിട്ടയര്‍ ചെയ്ത കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് അടുത്തുള്ള കൃഷിഭവനില്‍ 1250 രൂപ ഫീസ് അടച്ച് ഇതിനായി അപേക്ഷിക്കാം. https://www.kswift.kerala.gov.in/index/ വഴിയും അപേക്ഷ സമര്‍പ്പിക്കാം.

മറ്റൊന്ന് എക്‌സൈസ് വകുപ്പില്‍ നിന്നും എടുക്കേണ്ട അനുമതിയാണ്.

സ്പിരിറ്റുമായി ബന്ധപ്പെട്ട നിര്‍മ്മാണവും സംഭരണവും വിതരണവും നടത്തുന്നവര്‍ ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണം. മദ്യ നിര്‍മ്മാണം, ആയുര്‍വ്വേദ-ആസവ അരിഷ്ട നിര്‍മ്മാണം, സാനിറ്റൈസര്‍ നിര്‍മ്മാണം മുതലായവ ഇതിന്റെ പരിധിയില്‍ പെടുന്നവയാണ്. ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട അനുമതികള്‍ക്കായി അടുത്തുള്ള എക്‌സൈസ് ഓഫീസുമായി ബന്ധപെടുക. നിര്‍മ്മാതാകള്‍ക്ക് ഇവിടെ തന്നെ ഫീസ് അടച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

Tags:    

Similar News