എണ്ണ വില ഉയരങ്ങളിലേക്ക്; പെയ്ന്റ് ഉല്‍പ്പാദന ചെലവ് വര്‍ധിക്കും

  • ജിയോ കടന്നുവന്നത് എപ്രകാരമായിരുന്നോ അതുപോലെയാണ് ഗ്രാസിമിന്റെ വരവിനെയും ഈ വ്യവസായത്തിലുള്ളവര്‍ കാണുന്നത്
  • ക്രൂഡ് എണ്ണയുടെ വിലയിലെ വര്‍ധന എപ്പോഴും പെയ്ന്റ് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും

Update: 2023-07-14 10:11 GMT

പെയ്ന്റ് ഉല്‍പ്പാദന ചെലവ് വര്‍ധിക്കുമെന്നു സൂചന. എണ്ണ വില ഉയരുന്നതാണ് പ്രധാന കാരണം. അസംസ്‌കൃത വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വ്യവസായമാണ് പെയ്ന്റ് നിര്‍മാണ മേഖല. ഏകദേശം 300 ഓളം അസംസ്‌കൃത വസ്തുക്കളാണ് പെയന്റ് നിര്‍മാണത്തിനാവശ്യം. അവയില്‍ തന്നെ പെട്രോളിയം അടിസ്ഥാനമാക്കിയ വസ്തുക്കളാണു കൂടുതലും ഉപയോഗിക്കുന്നത്. അതിനാല്‍ ക്രൂഡ് എണ്ണയുടെ വില ഉയരുമ്പോള്‍ പെയ്ന്റിന്റെ ഉല്‍പ്പാദന ചെലവും വര്‍ധിക്കും. പ്രത്യേകിച്ചു വെള്ള പെയ്ന്റ് നിര്‍മാണത്തിന് ആവശ്യമായി വരുന്ന ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ചെലവ് വര്‍ധിക്കും.

ക്രൂഡ് എണ്ണയുടെ വിലയിലെ വര്‍ധന എപ്പോഴും പെയ്ന്റ് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും ഉല്‍പ്പാദന ചെലവിന്റെ 55-60 ശതമാനവും വരുന്നത് അസംസ്‌കൃത വസ്തുക്കള്‍ക്കാണ്.

ഗ്രാസിമിനെപ്പോലുള്ള വമ്പന്മാരുടെ കടന്നുവരവോടെ വിപണിയില്‍ മത്സരം വര്‍ധിക്കുമെന്ന ആശങ്കയും പെയ്ന്റ്നിര്‍മാണ വ്യവസായത്തിലുണ്ട്.

ടെലകോം രംഗത്ത് ജിയോ കടന്നുവന്നത് എപ്രകാരമായിരുന്നോ അതുപോലെയാണ് ഗ്രാസിമിന്റെ വരവിനെയും ഈ വ്യവസായത്തിലുള്ളവര്‍ നോക്കികാണുന്നത്. 10,000 കോടി രൂപയാണ് പെയ്ന്റ് വ്യവസായത്തില്‍ അവര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Similar News