എംഎസ്എംഇ മേഖലയ്ക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിനു കീഴിൽ 9000 കോടി

  • പല പുതു സംരംഭങ്ങൾക്കും വായ്പ ലഭിക്കാത്ത സാഹചര്യമാണ് കൂടുതലായും കണ്ടുവരുന്നത്.
  • ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിൽ എം എസ എം ഇ കേൾക്കായി ഇത്തവണ 9000 കോടി രൂപ

Update: 2023-02-09 07:49 GMT

ഡെൽഹി: രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലകളുടെ (എംഎസ്എംഇ; MSME) സംഭാവന നിർണായകമായതിനാൽ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ അനുകൂലമായ പല നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് എംഎസ്എംഇയുടെ സെക്രട്ടറി ബിബി സ്വയിൻ അഭിപ്രായപ്പെട്ടു.

ഈ മേഖലയുടെ വളർച്ചയിൽ മതിയായ ഫണ്ടിന്റെ ക്ഷാമം തന്നെയായായിരുന്നു പ്രധാന വെല്ലുവിളി. എം എസ് എം ഇ മേഖലയിലേക്ക് കടന്നു വരുന്ന പല പുതു സംരംഭങ്ങൾക്കും , വായ്പ ലഭിക്കുന്നതിനുള്ള കടമ്പകൾ കൂടുതൽ സങ്കീർണമായതിനാലും മറ്റും, വായ്പ ലഭിക്കാത്ത സാഹചര്യമാണ് കൂടുതലായും കണ്ടു വരുന്നത്. ഇതിന് ഒരാശ്വാസം എന്ന നിലയിൽ ഈ മേഖലയ്ക്ക് കൂടുതൽ വായ്പ അനുവദിച്ച നൽകുന്നതിനും, വായ്പ ലഭിക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഫൗണ്ടറിമെൻ (ഐഐഎഫ്) ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററിൽ സംഘടിപ്പിക്കുന്ന ത്രിദിന ഇന്ത്യൻ ഫൗണ്ടറി കോൺഗ്രസിന്റെയും (ഐഎഫ്‌സി) ഇന്ത്യ ഫൗണ്ടറി എക്യുപ്‌മെന്റ് എക്‌സിബിഷന്റെയും (ഐഎഫ്‌എക്‌സ്) ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎസ്എംഇകൾക്കായി ഈ ബജറ്റിൽ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിൽ ഇത്തവണ 9000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ചെറുകിട വ്യവസായങ്ങൾക്ക് 2 ലക്ഷം കോടി രൂപ വരെ ഈടില്ലാതെ വായ്പ നൽകുന്നതിനുള്ള അവസമൊരുക്കുന്നു.

കൂടാതെ ഇത്തരം സംരംഭങ്ങൾക്കായി ഈടിന്മേൽ നൽകുന്ന വായ്പയ്ക്കുള്ള ഗ്യാരണ്ടി ഫീസ് 1.3 ശതമാനവും കുറച്ചിട്ടുണ്ട്. ഇത് ഈ മേഖലയെ പിന്തുണയ്ക്കാൻ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫൗണ്ടറി വ്യവസായത്തിൽ നിന്നുള്ള 15,000ലധികം എംഎസ്എംഇ സംരംഭങ്ങൾ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കാസ്റ്റിംഗ് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളും കയറ്റുമതിക്കാരും ആക്കുന്നതിൽ ശക്തമായ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ദിവസത്തെ ഇവന്റിലെ ബിസിനസ് മീറ്റിൽ 10 ലക്ഷം ടണ്ണിലധികം കാസ്റ്റിംഗ് ഉത്പന്നനങ്ങളുടെ വിപണനം നടക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

Tags:    

Similar News