ആഴ്ചയിലെ എഫ്&ഒ എക്സ്പെയറി ഇല്ലാതാക്കാനാവില്ലെന്ന് സെബി

എഫ്&ഒ ട്രേഡിംഗുമായി ബന്ധപ്പെട്ട ഡാറ്റ സെബി ശേഖരിക്കുന്നു

Update: 2025-10-31 12:15 GMT

ആഴ്ചയിലെ എഫ്&ഒ എക്സ്പെയറി പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് സെബി. കോണ്‍സെന്‍ട്രേഷന്‍ റിസ്‌ക് ഒഴിവാക്കാന്‍ വലിയ കമ്പനികളുടെ സൂചികയിലെ വിഹിതം 20 ശതമാനമാക്കി ചുരുക്കി.

എഫ്&ഒ ട്രേഡിംഗുമായി ബന്ധപ്പെട്ട ഡാറ്റ സെബി ശേഖരിച്ച് വരികയാണ്. ഇവ പരിശോധിച്ച ശേഷമായിരിക്കും നിയന്ത്രണ നീക്കങ്ങളിലേക്ക് കടക്കുക. നടപടികള്‍ ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നും സെബി മേധാവി തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി.

ബാങ്ക് നിഫ്റ്റി പോലുള്ളവയില്‍ ഏതാനും വലിയ കമ്പനികളാണ് ആധിപത്യം പുലര്‍ത്തുന്നത്. ഈ സ്റ്റോക്കുകളിലുണ്ടാവുന്ന മുന്നേറ്റവും താഴ്ചയും സൂചികകളെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്. ഇത്തരം കോണ്‍സെന്‍ട്രേഷന്‍ റിസ്‌ക് ഒഴിവാക്കുന്നതിനായി ഇങ്ങനെയുള്ള ഓഹരികള്‍ക്ക് സൂചികയുടെ 20 ശതമാനം മാത്രമേ വിഹിതം ഉണ്ടാവു.

മികച്ച മൂന്ന് സ്റ്റോക്കുകള്‍ ഒരുമിച്ച് സൂചികയുടെ 45% കവിയാന്‍ പാടില്ല. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരികയാണെന്നും സെബി വ്യക്തമാക്കി. ബാങ്കെക്സും ഫിന്നിഫ്റ്റിയും ഡിസംബര്‍ 31-നകം ഇക്കാര്യം പൂര്‍ണ്ണമായും നടപ്പില്‍ വരുത്തണം. ബാങ്ക്നിഫ്റ്റിക്ക് ഘട്ടം ഘട്ടമായുള്ള സമീപനം സ്വീകരിക്കാം, 2026 മാര്‍ച്ച് 31 വരെ സമയപരിധിയുണ്ടെന്നും സെബി അറിയിച്ചു. 

Tags:    

Similar News