ഐടിസിസി ബിസിനസ്സ് കോണ്‍ക്ലേവ് 2023, ഈമാസം 8-9 തീയതികളിൽ

  • കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം സംരംഭകര്‍ പങ്കെടുക്കും

Update: 2023-01-04 12:15 GMT

കൊച്ചി: ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഐടിസിസി) ആഭിമുഖ്യത്തില്‍ ജനുവരി 8,9 തിയതികളില്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ച് ബിസിനസ്സ് കോണ്‍ക്ലേവ് നടത്തുന്നു.

ആഗോള ബിസിനസ്സ് അവസരങ്ങളെ പ്രയോജനപ്പെടുത്താനായി തിങ്ക് വൈസ് ഗോ ഗ്ലോബല്‍ എന്ന ആശയത്തിലാണ് കോണ്‍ക്ലേവ് നടക്കുക. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം സംരംഭകര്‍ പങ്കെടുക്കും.

ദേശീയ അന്തര്‍ ദേശീയ കോര്‍പ്പറേറ്റ് ട്രൈനിംഗിന് പ്രശസ്തനായ ടൈഗര്‍ സന്തോഷ് നായര്‍ നയിക്കുന്ന ക്ലാസ്സിനോടൊപ്പം വൈകുന്നേരം പാനല്‍ ചര്‍ച്ച, ബിസിനസ് എക്‌സ്‌പോ, ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ് അവാര്‍ഡ് നൈറ്റ്, മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും.

പാനല്‍ ചര്‍ച്ചയില്‍ മോഹന്‍ജി ഫൌണ്ടേഷന്‍ സ്ഥാപകന്‍ മോഹന്‍ജി, വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കോര്‍പ്പറേറ്റ് ചാണക്യ പുസ്തകത്തിന്റെ രചയിതാവ് ഡോ. രാധാകൃഷ്ണ പിള്ള, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ അജു ജേക്കബ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.

അന്തര്‍ദേശീയ ബിസിനസ്സ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളാ കമ്പനികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കോമേഴ്സ്. രജിസ്‌ട്രേഷനായി 0484-3519393, 7592915555. www.indotransworld.org

Tags:    

Similar News