മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് ഭാരവാഹികള്‍

  • വിമാനത്താവളത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച റോഡ് വികസനം വേഗത്തിലാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും പ്രമേയത്തിലൂടെ ചേംബര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Update: 2023-01-05 06:00 GMT

കണ്ണൂര്‍: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് പുതിയ ഭാരവാഹികള്‍ ടി കെ രമേഷ് കുമാര്‍ (പ്രസിഡന്റ്), സച്ചിന്‍ സൂര്യകാന്ത് (വൈസ് പ്രസിഡന്റ്) സി അനില്‍ കുമാര്‍ (ഓണററി സെക്രട്ടറി), എകെ മുഹമ്മദ് റഫീഖ് (ജോയിന്റ് സെക്രട്ടറി), കെ നാരായണന്‍ കുട്ടി (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

നിര്‍വാഹക സമിതി അംഗങ്ങളായി ഹനീഷ് കെ വാണിയങ്കണ്ടി, സഞ്ജയ് ആറാട്ട് പൂവാടന്‍, വാസുദേവ് പൈ, മെഹ്ബൂബ് പികെ, ആര്‍ ബാബുരാജ്, ദിവാകരന്‍ കെ, എം വി രാമകൃഷ്ണന്‍ വി, ജോസഫ് പൈക്കട, കെ.എസ് അന്‍വര്‍ സാദത്ത്, ശ്രീനിവാസ് കെകെ, രവീന്ദ്രന്‍ കെ.പി, ആഷിഖ് മാമു, ഇകെ അജിത് കുമാര്‍, കെകെ പ്രദീപ്, മുനീര്‍ വി വി, ദിനേശ് ആലിങ്കല്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ ആഭ്യന്തര, വിദേശ വിമാന കമ്പനികളുടെ സര്‍വ്വീസുകള്‍ എത്തിക്കാന്‍ കിയാലിനോടും, സംസ്ഥാന സര്‍ക്കാരിനോടും, കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പിനോടും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 67 മത് വാര്‍ഷിക പൊതുയോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിന് ലഭിക്കാന്‍ ആവശ്യമായ ഇടപെടലും, വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്സ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നും, ഇതിനോട് ചേര്‍ന്ന് കയറ്റുമതിക്ക് എത്തിക്കുന്ന പഴം പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം ഒരുക്കണമെന്നും, വിമാനത്താവളത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച റോഡ് വികസനം വേഗത്തിലാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ ചേംബര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News