നഷ്ടം സഹിച്ചും സംസ്ഥാന നികുതിയിൽ 28 ശതമാനം സംഭാവനയുമായ് കേരള പൊതുമേഖല

  • വർഷങ്ങളായി അക്കൗണ്ട് പോലും കൃത്യമായി തയ്യാറാക്കുന്നതിൽ പരാജയപ്പെട്ട 37 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ 2,688.77 കോടി രൂപയുടെ ഗ്രാന്റുകളും വായ്പകളും അനുവദിച്ചു.
  • 2021 സാമ്പത്തിക വർഷാവസാനം വരെ 19 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ഓഡിറ്റഡ് അക്കൗണ്ട് നൽകിയത്.
  • കെഎസ്ഇബിഎലിന്റെ മാത്രം നെഗറ്റീവ് ആസ്തി 2022 സെപ്തംബർ 30 വരെ 16,000 കോടി രൂപ.

Update: 2022-12-08 14:24 GMT

തിരുവനന്തപുരം: നഷ്ടത്തിൽ മുങ്ങിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്ഇ) സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലേക്ക് 2020-21ൽ 13,328 കോടി രൂപ അഥവാ 28 ശതമാനം സംഭാവന ചെയ്തു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) നൽകിയ സ്ഥിതിവിവര കണക്കുകളിലാണീ വെളിപ്പെടുത്തലുകൾ.

നികുതി വരുമാനത്തിന്റെ തന്നെ വലിയൊരു ഭാഗം കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ (കെഎസ്ബിസി) നിന്നാണെന്നതാണ് മറ്റൊരു വശം; മൊത്ത വിൽപ്പനയിൽ അതിൽ നിന്നുള്ള സംസ്ഥാന നികുതിയും എക്സൈസ് തീരുവയും കൂടി 75 ശതമാനത്തോളം വരും.



പ്രൊഫ.എം.എ. ഉമ്മൻ

ഒരു വിഭാഗമെന്ന നിലയിൽ പിഎസ്ഇ-കൾ സംസ്ഥാനത്തിന്റെ നികുതി കിറ്റിയിലേക്ക് വർഷങ്ങളായി ശരാശരി 25 ശതമാനം സംഭാവന നൽകുന്നുണ്ട്, ഈയിടെ തിരുവനന്തപുരത്ത് നടന്ന 'പൊതുമേഖലാ മാനേജ്‌മെന്റ്' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കവെ, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ പ്രൊഫ.എം.എ. ഉമ്മൻ പറഞ്ഞു, .

നെഗറ്റീവ് റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് (RoI)

2020-2021 സാമ്പത്തിക വർഷം അവസാനിക്കും വരെ സംസ്ഥാനത്തെ 100 നു പരം പിഎസ്ഇ-കളുടെ പരിപാലനത്തിനായി കേരളം  67,619 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. എന്നാൽ ഖേദകരമെന്നു പറയട്ടെ, നിക്ഷേപത്തിന്റെ 15.8 ശതമാനം 'നെഗറ്റീവ് റിട്ടേൺ' ആണ്; ഇത് സംസ്ഥാനത്തെ ഓരോ വർഷവും ഉയർന്ന ബാധ്യതയിലേക്ക് നയിക്കുന്നു.

2020-21 കാലയളവിൽ, വർഷങ്ങളായി അക്കൗണ്ട് പോലും കൃത്യമായി തയ്യാറാക്കുന്നതിൽ പരാജയപ്പെട്ട 37 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ 2,688.77 കോടി രൂപയുടെ ഗ്രാന്റുകളും വായ്പകളും അനുവദിച്ചു.

ഒരു വർഷം മുതൽ 11 വർഷം വരെയുള്ള കാലയളവിലെ കണക്കുകൾ അന്തിമമാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെന്നുള്ള യാഥാർത്ഥ്യം കേരളത്തിലെ മുൻ അക്കൗണ്ടന്റ് ജനറൽ (എജി) ഡോ.ജെയിംസ് ജോസഫ് ഓർമിപ്പിച്ചു.

"2021 സാമ്പത്തിക വർഷാവസാനം വരെ 19 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ഓഡിറ്റഡ് അക്കൗണ്ട് നൽകുന്നതിൽ കാലികമായത്," പ്രൊഫ. ഉമ്മൻ പറയുന്നു.

2021 അവസാനത്തിലെ കണക്കെടുത്താൽ, മൂന്ന് പൊതുജന സേവന സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബിഎൽ), റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ (കെഎസ്ആർടിസി), കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ) എന്നിവ കൂടാതെ മദ്യം മുതൽ കശുവണ്ടി വരെ ഉൽപ്പാദിപ്പിക്കുന്നതും ടൂറിസ രംഗത്തുമായി 100 ൽ പരം പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്.

എന്നാൽ, കേരളത്തിന്റെ ഉൽപ്പാദന അടിത്തറ താരതമ്യേന ദുർബലമാണ്, സംസ്ഥാനത്തിന്റെ മൊത്ത മൂല്യവർദ്ധിത (ജിവിഎ; GVA) ത്തിൽ 11 ശതമാനം മാത്രമേ അവ സംഭാവന ചെയ്യുന്നുള്ളു.

ജിവിഎയിലേക്കുള്ള പബ്ലിക് യൂട്ടിലിറ്റി കമ്പനികളുടെ സംഭാവന 1.3 ശതമാനം മാത്രമാണെങ്കിലും, മുഴുവൻ പിഎസ്ഇകളുടേത് കണക്കാക്കിയാൽ അത്  2 ശതമാനമോ അതിൽ കുറവോ ആയിരിക്കും.

2020-21-ൽ, പ്രവർത്തിക്കുന്ന എല്ലാ പിഎസ്ഇ-കളും കൂടി വിറ്റുവരവ് 34,365 കോടി രൂപയായിരുന്നു; അതായത് സംസ്ഥാനത്തിന്റെ ജിഡിപിയുടെ (ജിഎസ്ഡിപി) 4.3 ശതമാനം മാത്രം.

കുറയുന്ന വിറ്റുവരവ് 

ദൗർഭാഗ്യവശാൽ, 2021 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് മുൻവർഷത്തേക്കാൾ 2,119 കോടി രൂപ കുറഞ്ഞതായി സിഎജി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു.

ഇതൊക്കെയാണെങ്കിലും, ഈ കാലയളവിൽ ജീവനക്കാരുടെ എണ്ണം 1.2 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷമായി വർധിച്ചു; കൂടാതെ നിക്ഷേപത്തിൽ 4,535 കോടി രൂപയുടെ ഗണ്യമായ വർധനവുണ്ടായി. സിഎജിയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഇത് 2021 ലെ സംസ്ഥാനത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം നിക്ഷേപം 70,000 കോടി രൂപയിലേക്കുയർത്തി.

"പിഎസ്ഇകളുടെ അറ്റമൂല്യം തുടർച്ചയായി കുറയുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു," പ്രൊഫ ഉമ്മൻ വിലപിച്ചു. രണ്ട് വർഷം മുമ്പ് മൂല്യ ശോഷണം 5,696 കോടി രൂപയായിരുന്നെങ്കിൽ 2020-21 ൽ അത് 11,630 കോടി രൂപയായി മാറി.

കെഎസ്ഇബിഎൽ, കെഎസ്ആർടിസി, കെഡബ്ല്യുഎ എന്നിവയുടെ മൊത്തം നെഗറ്റീവ് ആസ്തി 2021 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഏകദേശം 18,611 കോടി രൂപയായിരുന്നു, ഇതിൽ കെഎസ്ഇബിഎലിന്റെ മാത്രം നെഗറ്റീവ് ആസ്തി 2022 സെപ്തംബർ 30 വരെ 16,000 കോടി രൂപയിലധികമാണ്.

Tags:    

Similar News