കോണ്‍ഗ്രസിന് വേണ്ടി എയ്‌സ് പായിക്കാന്‍ സാനിയ വരുമോ ?

  • അസദുദ്ദീന്‍ ഒവൈസിയാണ് ഈ മണ്ഡലത്തെ 2004 മുതല്‍ പ്രതിനിധീകരിക്കുന്നത്
  • 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 5,17,471 വോട്ടുകള്‍ ഒവൈസിക്ക് ലഭിച്ചു
  • 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒവൈസിക്കെതിരേ 14 സ്ഥാനാര്‍ഥികളാണ് രംഗത്തുവന്നത്

Update: 2024-03-28 10:48 GMT

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയെ ഇറക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി സൂചന.

എ.ഐ.എം.ഐ.എം (ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ് )നേതാവ് അസദുദ്ദീന്‍ ഒവൈസിയാണ് ഈ മണ്ഡലത്തെ 2004 മുതല്‍ പ്രതിനിധീകരിക്കുന്നത്. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒവൈസിക്കെതിരേ 14 സ്ഥാനാര്‍ഥികളാണ് രംഗത്തുവന്നത്. പക്ഷേ, അവരൊന്നും നിലംതൊട്ടില്ല. ഒവൈസി മിന്നും ഭൂരിപക്ഷത്തില്‍ ജയിച്ചു. മൊത്തം പോള്‍ ചെയ്തവരില്‍ 58.94 ശതമാനം പേരും ഒവൈസിക്ക് വോട്ട് ചെയ്തു. 5,17,471 വോട്ടുകള്‍ ഒവൈസിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും 49,944 വോട്ടുകളും.

ഇവിടെ അവസാനമായി കോണ്‍ഗ്രസ് ജയിച്ചത് 1980-ലാണ്. അന്ന് കെ.എസ്. നാരായണ്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പിന്നീട് ഇതുവരെ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. എന്നാല്‍ സമീപകാലത്ത് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ പ്രാധാന്യം കൈവന്നു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് സാനിയ മിര്‍സയെ പോലൊരു സെലിബ്രിറ്റി പരിവേഷമുള്ള വ്യക്തിയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്.

സാനിയയുടെ പേര് കോണ്‍ഗ്രസ് പാര്‍ട്ടിക്കു മുന്‍പാകെ നിര്‍ദേശിച്ചത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും കോണ്‍ഗ്രസ് എംപിയുമായിരുന്ന അസ്ഹറുദ്ദീനാണെന്നും റിപ്പോര്‍ട്ടുണ്ട്. 2009-ല്‍ മൊറാദാബാദില്‍ നിന്നും പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിരുന്നു അസ്ഹറുദ്ദീന്‍.

Tags:    

Similar News