ഡെലിവറി സ്ഥാപനമായ ഷിപ്പ്‌റോക്കറ്റിനെ ഏറ്റെടുക്കുന്നില്ല: സൊമാറ്റോ

  • നിലവില്‍ ഷിപ്പ്‌റോക്കറ്റില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് സൊമാറ്റോ
  • ഇന്ന് (ഡിസംബര്‍ 22) എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ സൊമാറ്റോ ഓഹരി വില 0.43 ശതമാനം ഉയര്‍ന്നു
  • സൊമാറ്റോയുടെ സിഇഒ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്തുവന്നു

Update: 2023-12-22 10:49 GMT

ഡെലിവറി സ്ഥാപനമായ ഷിപ്പ്‌റോക്കറ്റിനെ 200 കോടി ഡോളറിന് ഏറ്റെടുക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് സൊമാറ്റോ.

റെഗുലേറ്ററി ഫയലിംഗില്‍ ഏറ്റെടുക്കല്‍ വാര്‍ത്ത തെറ്റാണെന്നു സൊമാറ്റോ അറിയിച്ചു.

' ഞങ്ങള്‍ ഈ റിപ്പോര്‍ട്ട് നിരസിക്കുകയും വിപണിയില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിക്ഷേപകര്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഈ നിമിഷത്തില്‍ ഒരു ഏറ്റെടുക്കലിനും പദ്ധതികളില്ലാതെ ഞങ്ങള്‍ ഞങ്ങളുടെ നിലവിലുള്ള ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത് ' ഫയലിംഗില്‍ കമ്പനി അറിയിച്ചു.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സ് പ്ലാറ്റ്‌ഫോമില്‍, സൊമാറ്റോയുടെ സിഇഒ ദീപീന്ദര്‍ ഗോയലും ഈ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്തുവന്നു.

നിലവില്‍ ഷിപ്പ്‌റോക്കറ്റില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് സൊമാറ്റോ.

ഇന്ന് (ഡിസംബര്‍ 22) എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ സൊമാറ്റോ ഓഹരി വില 0.43 ശതമാനം ഉയര്‍ന്ന് 127.90 രൂപയിലാണു ക്ലോസ് ചെയ്തത്.


Tags:    

Similar News