ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതി ടാറ്റ കേരളത്തിൽ കമ്മീഷന്‍ ചെയ്ത്
ഡെല്‍ഹി: കേരളത്തിലെ കായലുകളില്‍ 101.6 മെഗാവാട്ട് പീക്ക് (MWp) എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് സോളാര്‍ പവര്‍ പ്രോജക്റ്റ് കമ്മീഷന്‍ ചെയ്തതായി ടാറ്റ പവര്‍ സോളാര്‍ സിസ്റ്റംസ് അറിയിച്ചു. ആലപ്പുഴയിലെ കായംകുളത്ത് 350 ഏക്കര്‍ ജലാശയത്തിലാണ് പദ്ധതി സ്ഥാപിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അസ്ഥിരമായ ജലത്തിന്റെ ആഴം, ഉയര്‍ന്ന കടല്‍ വേലിയേറ്റം, കടുത്ത ജല ലവണാംശം എന്നിവയുടെ വെല്ലുവിളികള്‍ക്കിടയിലും നിശ്ചിത കാലയളവിനുള്ളില്‍ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കി. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് വിഭാഗത്തിലൂടെയുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ ഫോട്ടോവോള്‍ട്ടെയ്കിലെ (എഫ്എസ്പിവി) […]
ഡെല്‍ഹി: കേരളത്തിലെ കായലുകളില്‍ 101.6 മെഗാവാട്ട് പീക്ക് (MWp) എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് സോളാര്‍ പവര്‍ പ്രോജക്റ്റ് കമ്മീഷന്‍ ചെയ്തതായി ടാറ്റ പവര്‍ സോളാര്‍ സിസ്റ്റംസ് അറിയിച്ചു. ആലപ്പുഴയിലെ കായംകുളത്ത് 350 ഏക്കര്‍ ജലാശയത്തിലാണ് പദ്ധതി സ്ഥാപിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അസ്ഥിരമായ ജലത്തിന്റെ ആഴം, ഉയര്‍ന്ന കടല്‍ വേലിയേറ്റം, കടുത്ത ജല ലവണാംശം എന്നിവയുടെ വെല്ലുവിളികള്‍ക്കിടയിലും നിശ്ചിത കാലയളവിനുള്ളില്‍ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കി. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് വിഭാഗത്തിലൂടെയുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ ഫോട്ടോവോള്‍ട്ടെയ്കിലെ (എഫ്എസ്പിവി) ആദ്യ പദ്ധതിയാണിതെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയുടെ സുസ്ഥിര ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നൂതനമായ ചുവടുവെപ്പാണ് ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതിയെന്ന് ടാറ്റ പവര്‍ സിഇഒയും എംഡിയുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു. ഒരു പൊതുമേഖലാ സ്ഥാപനവുമായിപവര്‍ പര്‍ച്ചേസ് കരാര്‍ ഒപ്പിട്ടെന്നും അതില്‍ ഈ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (KSEB) ഉപയോഗിക്കും.
ഈ പ്ലാന്റില്‍ ഉപയോഗിക്കുന്ന എല്ലാ സോളാര്‍ മൊഡ്യൂളുകളും ടാറ്റ പവര്‍ സോളാര്‍ സുരക്ഷിതമായി കൊണ്ടുപോകുകയും ഇറക്കുകയും ഏകദേശം 35 ദിവസത്തേക്ക് സംഭരിക്കുകയും ചെയ്തു.2030-ഓടെ സൗരോര്‍ജ്ജത്തിലൂടെ 500 ജിഗാവാട്ട് ഊര്‍ജം സാക്ഷാത്കരിക്കുകയെന്ന കൂട്ടായ കാഴ്ചപ്പാട് കൈവരിക്കാനും ഹരിത ഭാവിയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ നയിക്കാനും ടാറ്റ പവര്‍ സോളാറിന്റെ ഈ പദ്ധതി സഹായിക്കുമെന്ന് ടാറ്റ പവര്‍ റിന്യൂവബിള്‍സ് പ്രസിഡന്റ് ആശിഷ് ഖന്ന പറഞ്ഞു.
——————-
