ആഗോള വിപണിയില്‍ ഡിമാന്‍ഡ് ഇടിഞ്ഞു; എംഎസ്എംഇ കയറ്റുമതി പ്രതിസന്ധിയിൽ
ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഡിമാന്‍ഡ് ആഗോളവിപണിയില്‍ കുറഞ്ഞതിനാല്‍ ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വ്യവസായ സ്ഥാപനങ്ങള്‍. റഷ്യയും യുക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണമാണ് ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് മന്ദഗതിയിലായത്. ഡിമാന്‍ഡിലെ ഇടിവ് വരുംമാസങ്ങളില്‍ രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കും. ഇന്ത്യയുടെ കയറ്റുമതിയുടെ 40 ശതമാനവും എംഎസ്എംഇ മേഖലയിലാണ്. നിലവില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ എംഎസ്എംഇ വ്യവസായം കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലുധിയാന ഹാന്‍ഡ് ടൂള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്സി റല്‍ഹാന്‍ […]
ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഡിമാന്‍ഡ് ആഗോളവിപണിയില്‍ കുറഞ്ഞതിനാല്‍ ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വ്യവസായ സ്ഥാപനങ്ങള്‍. റഷ്യയും യുക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണമാണ് ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് മന്ദഗതിയിലായത്. ഡിമാന്‍ഡിലെ ഇടിവ് വരുംമാസങ്ങളില്‍ രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കും. ഇന്ത്യയുടെ കയറ്റുമതിയുടെ 40 ശതമാനവും എംഎസ്എംഇ മേഖലയിലാണ്.
നിലവില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ എംഎസ്എംഇ വ്യവസായം കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലുധിയാന ഹാന്‍ഡ് ടൂള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്സി റല്‍ഹാന്‍ പറഞ്ഞു. ഹാന്‍ഡ് ടൂള്‍സ് ഓട്ടോ പാര്‍ട്‌സ്, സ്പിന്നിംഗ് മില്ലുകള്‍ എന്നിവയുള്‍പ്പെടെ മിക്ക മേഖലകളും 25 മുതല്‍ 60 ശതമാനം ശേഷിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
യുഎസ്, യൂറോപ്പ് മുതലായ ആഭ്യന്തര വിപണികളിലെയും ആഗോള വിപണികളിലെയും സ്ഥിതിയും മോശമാണെന്ന് ദല്‍പത് ഫോര്‍ജ് (ഇന്ത്യ) മാനേജര്‍ അശ്വനി അഗര്‍വാള്‍ പറഞ്ഞു.
പതിനേഴ് മാസത്തിനിടെ ജൂലൈയില്‍ കയറ്റുമതിയില്‍ നേരിയ കുറവുണ്ടായി. ക്രൂഡ് ഓയില്‍ ഇറക്കുമതി 70 ശതമാനത്തിലധികം വര്‍ധിച്ചതോടെ വ്യാപാരക്കമ്മി മൂന്നിരട്ടിയായി 3100 കോടി ഡോളറായി ഉയര്‍ന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍- ജൂലൈ കാലയളവിലുണ്ടായ കയറ്റുമതി 156.41 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 131.06 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 19.35 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ആഭ്യന്തര കയറ്റുമതിക്കാരുടെ വിപണിയില്‍ മുന്‍നിരയില്‍ യുഎസ് ആണെങ്കിലും നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ആദ്യ 20 സ്ഥാന്ങ്ങളില്‍ ഉള്‍പ്പെടുന്നു.
