2023 -ൽ ഫാര്‍മ മേഖലയിൽ 7-9 ശതമാനം മാത്രം വളര്‍ച്ചക്കു സാധ്യത: ക്രിസില്‍

ഡെല്‍ഹി: കയറ്റുമതിയിലെ തിരിച്ചടിയും ആഭ്യന്തര ഫോര്‍മുലേഷന്‍ ബിസിനസിൽ പണപ്പെരുപ്പം മൂലമുണ്ടായിട്ടുള്ള പ്രശ്നങ്ങളും മൂലം ആഭ്യന്തര ഫാര്‍മ വ്യവസായം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7-9 ശതമാനം വരുമാന വളര്‍ച്ച മാത്രമേ രേഖപ്പെടുത്താനിടയുള്ളെന്നു റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 200-250 ബേസിസ് പോയിന്റു (ബിപിഎസ്) ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്. യുഎസ് ജനറിക്സ് വിപണിയിലെ തുടര്‍ച്ചയായ വിലനിര്‍ണ്ണയ സമ്മര്‍ദ്ദവും ഉയര്‍ന്ന ചരക്ക് ചെലവുകളും മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവർത്തന ലാഭം 130 ബിപിഎസ് ഇടിഞ്ഞിരുന്നു. കോവിഡ് […]

Update: 2022-08-23 07:43 GMT

ഡെല്‍ഹി: കയറ്റുമതിയിലെ തിരിച്ചടിയും ആഭ്യന്തര ഫോര്‍മുലേഷന്‍ ബിസിനസിൽ പണപ്പെരുപ്പം മൂലമുണ്ടായിട്ടുള്ള പ്രശ്നങ്ങളും മൂലം ആഭ്യന്തര ഫാര്‍മ വ്യവസായം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7-9 ശതമാനം വരുമാന വളര്‍ച്ച മാത്രമേ രേഖപ്പെടുത്താനിടയുള്ളെന്നു റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 200-250 ബേസിസ് പോയിന്റു (ബിപിഎസ്) ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്.

യുഎസ് ജനറിക്സ് വിപണിയിലെ തുടര്‍ച്ചയായ വിലനിര്‍ണ്ണയ സമ്മര്‍ദ്ദവും ഉയര്‍ന്ന ചരക്ക് ചെലവുകളും മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവർത്തന ലാഭം 130 ബിപിഎസ് ഇടിഞ്ഞിരുന്നു.

കോവിഡ് -19-ഇന്‍ഡ്യൂസ്ഡ് മരുന്നുകള്‍ക്കും വിറ്റാമിനുകള്‍ക്കുമുള്ള ആവശ്യം കുറയുമ്പോള്‍, ജീവിതശൈലിയുമായി ബന്ധപ്പെട്ട ക്രോണിക് പോര്‍ട്ട്ഫോളിയോ മരുന്നുകളും ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ പോലുള്ള കുറച്ച് അക്യൂട്ട് പോര്‍ട്ട്ഫോളിയോ മരുന്നുകളും ഈ സാമ്പത്തിക വര്‍ഷം ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അത് കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ വിലനിര്‍ണ്ണയ സമ്മര്‍ദ്ദം കണക്കിലെടുത്ത് യുഎസ് ജനറിക്‌സ് വിപണിയിലെ വളര്‍ച്ച മിതമായിരിക്കുമെന്ന് ക്രിസില്‍ റിസര്‍ച്ച് ഡയറക്ടര്‍ അനികേത് ദാനി പറഞ്ഞു.

184 മരുന്ന് നിര്‍മ്മാതാക്കളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസിലിന്റെ റിപ്പോര്‍ട്ട്.

Tags:    

Similar News