വിദേശ നിക്ഷേപകർ സെപ്റ്റംബറില്‍ നിക്ഷേപിച്ചത് 12,000 കോടി

  ഡെല്‍ഹി: പണപ്പെരുപ്പം കുറയാന്‍ തുടങ്ങുമ്പോള്‍ ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍, പ്രത്യേകിച്ച് യുഎസ് ഫെഡ് നിരക്ക് വര്‍ധന മന്ദഗതിയിലാക്കുമെന്ന പ്രതീക്ഷയില്‍ വിദേശ നിക്ഷേപകര്‍ സെപ്റ്റംബര്‍ 1-16 കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 12,084 കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള ഒമ്പത് മാസത്തെ വലിയ തോതിലുള്ള പിന്‍വാങ്ങലിന് ശേഷം എഫ് പി ഐ കള്‍ നെറ്റ് ബയേഴ്‌സ് ആയി മാറുന്നു എന്ന പ്രത്യേകതയും ഉണ്ടിവിടെ. 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ അവര്‍ […]

Update: 2022-09-18 05:03 GMT

foreign portfolio investors

 

ഡെല്‍ഹി: പണപ്പെരുപ്പം കുറയാന്‍ തുടങ്ങുമ്പോള്‍ ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍, പ്രത്യേകിച്ച് യുഎസ് ഫെഡ് നിരക്ക് വര്‍ധന മന്ദഗതിയിലാക്കുമെന്ന പ്രതീക്ഷയില്‍ വിദേശ നിക്ഷേപകര്‍ സെപ്റ്റംബര്‍ 1-16 കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 12,084 കോടി രൂപ നിക്ഷേപിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള ഒമ്പത് മാസത്തെ വലിയ തോതിലുള്ള പിന്‍വാങ്ങലിന് ശേഷം എഫ് പി ഐ കള്‍ നെറ്റ് ബയേഴ്‌സ് ആയി മാറുന്നു എന്ന പ്രത്യേകതയും ഉണ്ടിവിടെ.

2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ അവര്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ 2.46 ലക്ഷം കോടി രൂപ വിറ്റഴിച്ചു. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം, രാഷ്ട്രീയ ആശങ്കകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സമീപകാലത്ത് എഫ്പിഐകളുടെ ഒഴുക്ക് അസ്ഥിരമായി തുടരുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

പണപ്പെരുപ്പം കുറയുകയും സമ്പദ്വ്യവസ്ഥ വളര്‍ച്ചാ പാതയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനാല്‍, ഇന്ത്യന്‍ ഓഹരികള്‍ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായിരിക്കുമെന്നും ഈ അവസരം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ നിക്ഷേപം തുടരാനാണ് എഫ്പിഐകള്‍ താല്‍പ്പര്യപ്പെടുന്നതെന്നും മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ മാനേജര്‍ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

Tags:    

Similar News