2022-23 ല്‍ 32% വരുമാന വളര്‍ച്ചയോടെ 15,000 കോടി രൂപ പ്രതീക്ഷിച്ച് മദര്‍ ഡെയറി

ഡെല്‍ഹി: മുന്‍നിര പാല്‍ വിതരണക്കാരായ മദര്‍ ഡയറി നടപ്പ് സാമ്പത്തിക വര്‍ഷം വിറ്റുവരവില്‍ 20 ശതമാനം വര്‍ധനവോടെ 15,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ എംഡി മനീഷ് ബന്ദ്‌ലിഷ് പറഞ്ഞു. മദര്‍ ഡയറിയുടെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,500 കോടി രൂപയായിരുന്നു. വിവിധ പാലുത്പ്പന്നങ്ങളുടെ അളവിലും മൂല്യത്തിലും ഉള്ള വര്‍ധനവാണ് വളര്‍ച്ചയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സംഭരണവും മറ്റ് ഇന്‍പുട്ട് ചെലവുകളും വര്‍ധിച്ചതിനാല്‍ കമ്പനി പാല്‍ വില ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു. […]

Update: 2022-09-20 06:29 GMT

ഡെല്‍ഹി: മുന്‍നിര പാല്‍ വിതരണക്കാരായ മദര്‍ ഡയറി നടപ്പ് സാമ്പത്തിക വര്‍ഷം വിറ്റുവരവില്‍ 20 ശതമാനം വര്‍ധനവോടെ 15,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ എംഡി മനീഷ് ബന്ദ്‌ലിഷ് പറഞ്ഞു. മദര്‍ ഡയറിയുടെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,500 കോടി രൂപയായിരുന്നു.

വിവിധ പാലുത്പ്പന്നങ്ങളുടെ അളവിലും മൂല്യത്തിലും ഉള്ള വര്‍ധനവാണ് വളര്‍ച്ചയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സംഭരണവും മറ്റ് ഇന്‍പുട്ട് ചെലവുകളും വര്‍ധിച്ചതിനാല്‍ കമ്പനി പാല്‍ വില ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലും പാല്‍ വില അതേ അളവില്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്‍പുട്ട് വില ഉയരുന്ന ഈ പ്രവണത തുടരുകയാണെങ്കില്‍ 3-4 മാസത്തിന് ശേഷം ചില്ലറ വില്‍പ്പന വില ഇനിയും വര്‍ധിപ്പിക്കുന്നത് കമ്പനി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലി തീറ്റയുടെ വില കുത്തനെ വര്‍ധിച്ചതിനാല്‍ കര്‍ഷകര്‍ അവരുടെ വില്‍പ്പന വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിന്റെ ഫലമായി ക്ഷീര കമ്പനികളുടെ പാല്‍ സംഭരണച്ചെലവ് കുതിച്ചുയരുകയും ഈ വര്‍ധനവ് പാലിന്റെ വിലയിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറുകയും ചെയ്യുന്നു.

പാലുത്പ്പന്നങ്ങള്‍ക്ക് പുറമേ മദര്‍ ഡയറിയുടെ ഭക്ഷ്യ എണ്ണ, ഫ്രഷ് ഫ്രൂട്ട്സ് & വെജിറ്റബിള്‍സ്, ബ്രെഡ് ബിസിനസുകള്‍ എന്നിവയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1974ല്‍ കമ്മീഷന്‍ ചെയ്ത മദര്‍ ഡയറി, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ്.

Tags:    

Similar News