വൈദ്യതി ഉത്പാദനം 15.1 ശതമാനം ഉയർത്തി എൻ ടി പി സി

ഡെൽഹി: പൊതു മേഖല വൈദ്യുത ഉത്പാദന കമ്പനിയായ എൻ ടി പി സിയുടെ വൈദ്യുത ഉത്പാദനം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 15.1 ശതമാനം വർധിച്ചു 203.5 ബില്യൺ യൂണിറ്റായി. വൈദ്യുതിയുടെ ഡിമാന്റിലുള്ള വർധനവും മികച്ച പ്രകടനവുമാണ് ഈ വർധനക്ക് കാരണമെന്നു കമ്പനി അറിയിച്ചു. ഉത്തർപ്രദേശിലുള്ള എൻ ടി പി സി റിഹാൻഡ്‌, 90.22 ശതമാനം ശേഷി വിനിയോഗിച്ചു ഏറ്റവും മികച്ച ഉത്പാദനം കാഴ്ച വച്ചു.  എൻ ടി പി സിയുടെ മൊത്ത സ്ഥാപിത ശേഷി 70,234 മെഗാ വാട്ടാണ്. ഇതിനു പുറമെ കമ്പനി ഗ്രീൻ […]

Update: 2022-10-02 01:51 GMT

ഡെൽഹി: പൊതു മേഖല വൈദ്യുത ഉത്പാദന കമ്പനിയായ എൻ ടി പി സിയുടെ വൈദ്യുത ഉത്പാദനം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 15.1 ശതമാനം വർധിച്ചു 203.5 ബില്യൺ യൂണിറ്റായി.

വൈദ്യുതിയുടെ ഡിമാന്റിലുള്ള വർധനവും മികച്ച പ്രകടനവുമാണ് ഈ വർധനക്ക് കാരണമെന്നു കമ്പനി അറിയിച്ചു.

ഉത്തർപ്രദേശിലുള്ള എൻ ടി പി സി റിഹാൻഡ്‌, 90.22 ശതമാനം ശേഷി വിനിയോഗിച്ചു ഏറ്റവും മികച്ച ഉത്പാദനം കാഴ്ച വച്ചു. എൻ ടി പി സിയുടെ മൊത്ത സ്ഥാപിത ശേഷി 70,234 മെഗാ വാട്ടാണ്.

ഇതിനു പുറമെ കമ്പനി ഗ്രീൻ ഹൈഡ്രജൻ, വേസ്റ്റ് ടു എനർജി, ഇ മൊബിലിറ്റി എന്നീ പുതിയ ബിസ്സിനെസ്സ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. 2032 ഓടെ ഊർജ തീവ്രത 10 ശതമാനം കുറക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Tags:    

Similar News