ചാറ്റ് ജിപിടി പ്രീമിയം ഇനി സൗജന്യമാണ്
ചാറ്റ് ജിപിടി പ്രീമിയം ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം
ചാറ്റ് ജിപിടി പ്രീമിയം ഇനി സൗജന്യമായി ലഭിക്കും. ഇന്ത്യയിൽ ചാറ്റ്ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യമായിരിക്കുമെന്ന് ഓപ്പൺ എഐ പ്രഖ്യാപിച്ചു. സാധാരണയായി പ്രതിമാസം 399 രൂപ വീതമാണ് കമ്പനി ഈടാക്കിയിരുന്നത്. സന്ദേശങ്ങളും ചിത്രങ്ങളും ഉൾപ്പെടെ ഉപയോക്താക്കൾക്കും പ്രൊഫഷണലുകൾക്കും നിരവധി പാക്കേജുകൾ ചാറ്റ് ജിപിടി ഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം 4,788 രൂപ ഈടാക്കിയിരുന്ന പ്ലാനാണ് ചാറ്റ് ജിപിടി സൗജന്യമായി നൽകുന്നത്.
എന്താണ് ചാറ്റ് ജിപിടി ഗോ?
കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ ജിപിടി 5-ലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ചാറ്റ് ജിപിടി ഗോ. ഓപ്പൺ എഐയുടെ താങ്ങാനാകുന്ന നിരക്കിലെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണിത്.
ഡാറ്റ വിശകലനം, ചിത്രസംയോജനം എളുപ്പമാണ്
ചിത്രങ്ങളുടെ രൂപകൽപ്പന മാത്രമല്ല , ഡാറ്റ വിശകലനം, നൂതന ടൂളുകൾ എന്നിവയുൾപ്പെടെ ഉപയോക്താക്കൾക്കും പ്രൊഫഷണലുകൾക്കും ഉപയോഗപ്പെടുത്താനാകും.ഓപ്പൺ എഐയുടെ മുൻനിര മോഡലിൽ കൂടുതൽ പ്രോംപ്റ്റുകളും ക്രിയേറ്റീവ് ടൂളുകളുമൊക്കെ ലഭ്യമാണ് .കൂടുതൽ ചിത്രങ്ങൾക്കും വൈവിധ്യമാർന്ന ഫയൽ ഫോർമാറ്റുകൾക്കുമൊക്കെ മോഡൽ അനുയോജ്യമാണ്.വിപുലമായ ഡാറ്റ വിശകലനം സാധ്യമാകും എന്നതാണ് മറ്റൊരു ആകർഷണം. പ്രോഗ്രാമിങ് ഭാഷയായ പൈത്തൺ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ലഭ്യമാണ്.
