ഗൂഗിള്‍ ക്രോം; വിവരങ്ങൾ നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഗൂഗിൾക്രോം. വിവരങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Update: 2025-11-08 10:25 GMT

ഫോമുകൾ പൂരിപ്പിക്കുമ്പോൾ ഉപഭോക്താക്കളുടെ  പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവരങ്ങൾ എല്ലാം ഓട്ടോഫിൽ ചെയ്യുന്ന സേവനവുമായി ക്രോം.ഗൂഗിള്‍ ക്രോമില്‍ ഇപ്പോള്‍ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ സുപ്രധാന രേഖകളുടെ വിവരങ്ങള്‍ ഓട്ടോഫില്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വെബ്സൈറ്റുകളില്‍ ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ ഉപയോക്താക്കളുടെ സമയം ലാഭിക്കാനാണ് ക്രോം ഓട്ടോഫില്‍ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുവരെ പേര്, വിലാസം എന്നിവയായിരുന്നു ഓട്ടോഫില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളും സുരക്ഷിതമായി സേവ് ചെയ്യാനും ആവശ്യമുള്ളപ്പോള്‍ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കാനും സാധിക്കും. നിങ്ങള്‍ അനുമതി നല്‍കുമ്പോള്‍ മാത്രമേ ക്രോം ഓട്ടോഫില്‍ ഡാറ്റ സംരക്ഷിക്കുകയുള്ളൂവെന്നും ബ്രൗസര്‍ ഈ വിവരങ്ങള്‍ എന്‍ക്രിപ്ഷന്‍ വഴി സംരക്ഷിക്കുമെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.

ഓട്ടോഫില്‍ ചെയ്യുന്നതിന് മുമ്പ് ഉപയോക്താവിന്റെ പാസ്വേഡോ മറ്റ് സുരക്ഷാ പരിശോധനകളോ ആവശ്യപ്പെടും. ക്രോമിന്റെ സെറ്റിങ്‌സിലെ 'പേയ്‌മെന്റ് മെത്തേഡ്‌സ് ആന്‍ഡ് അഡ്രസസ്' എന്ന ഭാഗത്ത് ഇതിനായുള്ള പുതിയ വിഭാഗം ഉണ്ടാകും. അവിടെ ഉപയോക്താക്കള്‍ക്ക് അവരുടെ രേഖകളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. എ.ഐ ബ്രൗസറുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. ആഴ്ചകള്‍ക്ക് മുമ്പ്, ഗൂഗ്ള്‍ എ.ഐ പ്രോ, ഗൂഗ്ള്‍ എ.ഐ അള്‍ട്രാ സബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജെമിനി ഇന്‍ ക്രോം യു.എസിലെ എല്ലാ മാക്, വിന്‍ഡോസ് ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിരുന്നു.

Tags:    

Similar News