2000 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് എര്‍ഗോസ് ദി ഗ്രെയിന്‍ബാങ്ക്
മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള അഗ്രിടെക് കമ്പനിയായ എര്‍ഗോസ് ദി ഗ്രെയിന്‍ബാങ്ക് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 2,000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. അതോടൊപ്പം 650 സ്ഥലങ്ങളിലേക്ക് ബിസിനസ് വികസിപ്പിക്കാനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ബീഹാര്‍, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബിസിനസ് വ്യാപിപ്പിക്കാനാനുള്ള ശ്രമം നടത്തും. പോയ സാമ്പത്തിക വര്‍ഷത്തില്‍ 142 കോടി രൂപ വരുമാനമാണ് കമ്പനി നേടിയത്. വിവിധ സംസ്ഥാനങ്ങളിലായി 337 സ്ഥലങ്ങളില്‍ നിലവില്‍ സാന്നിധ്യമുണ്ടെന്ന് കമ്പനി അറിയിച്ചു. ബിഹാറിലെ […]
മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള അഗ്രിടെക് കമ്പനിയായ എര്‍ഗോസ് ദി ഗ്രെയിന്‍ബാങ്ക് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 2,000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. അതോടൊപ്പം 650 സ്ഥലങ്ങളിലേക്ക് ബിസിനസ് വികസിപ്പിക്കാനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ബീഹാര്‍, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബിസിനസ് വ്യാപിപ്പിക്കാനാനുള്ള ശ്രമം നടത്തും.
പോയ സാമ്പത്തിക വര്‍ഷത്തില്‍ 142 കോടി രൂപ വരുമാനമാണ് കമ്പനി നേടിയത്. വിവിധ സംസ്ഥാനങ്ങളിലായി 337 സ്ഥലങ്ങളില്‍ നിലവില്‍ സാന്നിധ്യമുണ്ടെന്ന് കമ്പനി അറിയിച്ചു. ബിഹാറിലെ 26 ജില്ലകളിലും കര്‍ണാടകയിലെ 10 ജില്ലകളിലും മഹാരാഷ്ട്രയിലെ 17 ജില്ലകളിലുമായി ഏതാണ്ട് 1,45,000 കര്‍ഷകര്‍ സാങ്കേതിക വിദ്യാധിഷ്ഠിത പ്ലാറ്റ്ഫോമില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചത്.
വര്‍ഷം തോറും ഞങ്ങളുടെ വളര്‍ച്ച തുടരുകയാണ്. അടുത്ത വര്‍ഷത്തോടെ 1,800-2,000 കോടി രൂപ വരുമാനം നേടാനാണ് ലക്ഷ്യമെന്നും ഗ്രെയിന്‍ബാങ്ക് സ്ഥാപകനും സിഇഒയുമായ കിഷോര്‍ ഝാ പറഞ്ഞു.
കര്‍ഷകര്‍ക്ക് അവരുടെ ധാന്യങ്ങള്‍ വ്യാപാരം ചെയ്യാവുന്ന ഡിജിറ്റല്‍ ആസ്തികളാക്കി മാറ്റാനും കമ്പനി കര്‍ഷകരെ പ്രാപ്തരാക്കുന്നു. ബാങ്കുകളും ബാങ്കിംഗ് ഉതര ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് പോലുള്ള ഓവര്‍ഡ്രാഫ്റ്റ് സൗകര്യം വേഗത്തില്‍ ലഭ്യമാക്കാനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില നേടാനും കമ്പനി മുന്‍കൈയെടുക്കുന്നു.
