ഒരു മാസത്തേക്ക് സൗജന്യ ഡാറ്റ; ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ

ദീപാവലി ഓഫർ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

Update: 2025-10-16 09:52 GMT

തകർപ്പൻ ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ.  ഒരു മാസത്തേക്കാണ്  ഒക്ടോബർ 15 മുതൽ നവംബർ 15 വരെയാണ് സൗജന്യ ഡാറ്റ നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിനൊപ്പം ദിവസേന 2ജിബി ഡാറ്റ, 199 എസ്എംഎസ്,1 സിം എന്നീ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നു. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‍വ‍ർക്കിലേക്ക് ഉപഭോക്താക്കളെ ആക‍ർഷക്കുകയും 4ജിയുടെ ​ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

30 ദിവസത്തെ സൗജന്യ ഡാറ്റ ഉപയോ​ഗം ബി‌എസ്‌എൻ‌എലിൻ്റെ നെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും ബ്രാൻഡിൽ ഉപഭോക്താക്കളുടെ വിശ്വാസം വ‍ർധിപ്പിക്കാൻ സഹായകരമാകുമെന്നും ബി‌എസ്‌എൻ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി വ്യക്തമാക്കി.

പുതിയ വരിക്കാർക്ക് മാസം മുഴുവൻ സൗജന്യ 4ജി സേവനം ലഭിക്കാൻ ഒരു രൂപ ടോക്കൺ നൽകിയാൽ മതിയാകും.ആദ്യ 30 ദിവസത്തേക്ക് വേറെ സേവന നിരക്കുകളൊന്നുമില്ലാതെ 4ജി നെറ്റ്‌വർക്ക് ലഭിക്കും. പ്രഖ്യാപിച്ച കാലാവധിക്കുള്ളിൽ വരിക്കാരാകുന്നവ‍ർക്കാണ് ഓഫ‍ർ. ഓഗസ്റ്റിൽ പ്രഖ്യാപിച്ച ബി‌എസ്‌എൻ‌എൽ ഓഫർ വരിക്കാരുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചിരുന്നു. 1.38 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടാനായി. ഓഗസ്റ്റിൽ പുതിയ ഉപഭോക്താക്കളെ ചേ‍ർക്കുന്നതിൽ ബി‌എസ്‌എൻ‌എൽ രണ്ടാം സ്ഥാനത്തായിരുന്നു. 

Tags:    

Similar News