ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍;പിയൂഷ് ഗോയല്‍ അടുത്തയാഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കും
പിയൂഷ് ഗോയല്‍ അടുത്തയാഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കും
ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഊര്‍ജിതമായി നടന്നുവരുന്നു. പിയൂഷ് ഗോയലിനെ കൂടാതെ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലും ചര്‍ച്ച നടക്കും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രതിനിധി കഴിഞ്ഞ 16 ന് ഇന്ത്യയിലെത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് കേന്ദ്രമന്ത്രിമാരുടെ ചര്‍ച്ച. അമേരിക്കന്‍ പ്രതിനിധികളുമായി ഇന്ത്യയില്‍ നടന്ന ചര്‍ച്ച ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു.
കാര്‍ഷിക ഉത്പന്നങ്ങളിലടക്കം ചര്‍ച്ചയോട് എതിര്‍പ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ അമേരിക്ക കരാറും കൂട്ടിക്കുഴയക്കരുത് എന്നാണ് ഇന്ത്യയുടെ നിര്‍ദേശം. എന്നാല്‍ എണ്ണ വാങ്ങുന്നതിനുള്ള ഇരട്ട തീരുവ പിന്‍വലിക്കുമോ എന്നതില്‍ വ്യക്തതതയില്ല. പ്രധാനമന്ത്രി മോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും ഇടയില്‍ നടന്ന സംഭാഷണം കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകുകയാണ്.
