ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതാണ്.. ഇന്ന് കമ്പനിയുടെ മൂല്യം 46000 കോടി രൂപ!
പറന്ന് ഫിസിക്സ് വാല, ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതാണ്, ഇന്ന് മൂല്യം 46000 കോടി രൂപ
ഒരു യൂട്യൂബ് ചാനലാണ് തുടക്കം. ഇന്ന് കമ്പനിയുടെ മൂല്യം 3680 കോടി രൂപയിലേറെ. ഫിസിക്സ് വാലയുടെ ലിസ്റ്റിങ് പൂർത്തിയായതോടെ കുതിച്ചുയർന്ന് കമ്പനിയുടെ മൂല്യവും. അധ്യാപനത്തോടുള്ള അഭിനിവേശം മൂലം യൂട്യൂബ് ചാനൽ തുടങ്ങിയ അലഖ് പാണ്ഡെ ഇന്ന് രാജ്യത്തെ ശതകോടീശ്വരൻമാരിൽ ഒരാളാണ്. കമ്പനി ഇന്ത്യയിലെ 101-ാമത്തെ യൂണികോണായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. 2024 ഡിസംബർ വരെയുള്ള കമ്പനിയുടെ മൂല്യം 280 കോടി ഡോളറാണ്.
അധ്യാപകനായ അലഖ് പാണ്ഡെക്കൊപ്പം പ്രതീക് മഹേശ്വരിയും ചേർന്നാണ് ഫിസിക്സ് വാല ആപ്പ് തുടങ്ങുന്നത്. ഇവരുടെ സമ്പത്തിൽ അമ്പരപ്പിക്കുന്ന വളർച്ചയാണ് മുൻവർഷങ്ങളിൽ ഉണ്ടായത്. ഇരുവരുടെയും ആസ്തി ഇന്ന് 14,520 കോടി രൂപയിൽ അധികമാണ്. 2025ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിലും ഇടം നേടിയിരുന്നു.
അധ്യാപകൻ എങ്ങനെ യൂണികോൺ ഉടമയായി?
ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരിൽ ഒരാളായ അലഖ് പാണ്ഡെ യാതൊരു ബിസിനസ് പാരമ്പര്യവും അവകാശപ്പെടാനില്ലാത്തയാളാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെകിന് ചേർന്നിരുന്നെങ്കിലും മൂന്നാം വർഷം കോളേജ് വിട്ടു.
അധ്യാപനം ഇഷ്ടമായിരുന്നതിനാൽ 2016 ലാണ് ഫിസിക്സ് വാല എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. സൗജന്യമായി ഫിസിക്സിലെ ഓൺലൈൻ പഠനത്തിന് സഹായിക്കുന്ന പ്ലാറ്റ്‌ഫോമായി തുടങ്ങിയതാണ്. ജെഇഇ, നീറ്റ് പോലുള്ള മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുകയായിരുന്നു ലക്ഷ്യം. വ്യത്യസ്തമായ അധ്യാപന ശൈലിയിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ചുരുങ്ങിയ കാലം കൊണ്ട് പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാനായി.
2020ലാണ് ഫിസിക്സ് വാല ആപ്പിൻ്റെ തുടക്കം. വൻതോതിൽ നിക്ഷേപം ഒഴുകിയത് ഫിസിക്സ് വാലയെ ശ്രദ്ധേയമാക്കി. 2022 ൽ യൂണികോൺ പദവി നേടിയ ഇന്ത്യയിലെ ആദ്യത്തെ എഡ്-ടെക് കമ്പനിയായി പ്ലാറ്റ്‌ഫോം മാറി. 2024-ൽ വരിക്കാരുടെ എണ്ണം 1.3 കോടിയിലധികമായി. വൻതോതിൽ നിക്ഷേപമെത്തിയത് ഫിസിക്സ് വാലയുടെ കെട്ടും മട്ടുമൊക്കെ മാറ്റി. 2025 ലെ കണക്കനുസരിച്ച്, ആൻഡ്രോയിഡ് പ്ലേ സ്റ്റോർ വഴി ഒരു കോടിയിലധികം ഉപയോക്താക്കൾ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
