ഊർജോൽപാദന മേഖലയിൽ പുതിയ ബിസിനസിലേക്ക് അദാനി
പുതിയ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങി അദാനി.
പുതിയ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങി അദാനി. ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനം നിർമിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. പുനരുപയോഗ ഊർജ മേഖലയിൽ പുതിയ രംഗത്തേക്കും ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഊർജ രംഗത്തെ രാജ്യത്തെ കുതിപ്പിന് പിൻബലം നൽകുന്ന വലിയ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
2026 മാർച്ചോടെ പൂർത്തിയാകുമെന്ന് കരുതുന്ന പ്രോജക്റ്റ് ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഗുജറാത്തിലെ ഖാവ്ഡയിലാണ് പദ്ധതി വികസിപ്പിക്കുന്നത്. പുനരുപയോഗ ഊർജ മേഖലയുടെ വികസനത്തിന് ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഈ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ പുതിയ പ്രോജക്റ്റിലൂടെ കഴിയുമെന്ന് കരുതുന്നതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
നിലവിൽ 1126 മെഗാവാട്ട് ഊർജ കപ്പാസിറ്റിയാണ് പ്ലാൻ്റിനുള്ളത്. 3,530 മെഗാവാട്ടായിരിക്കും ശേഷി. മൂന്ന് മണിക്കൂർ 1,126 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യാൻ ആവശ്യമായ ഊർജ്ജം സംഭരിക്കാൻ പ്ലാൻ്റിന് കഴിയും. 700-ലധികം ബാറ്ററി കണ്ടെയ്‌നറുകൾ ഉപയോഗിക്കും. പീക്ക് സമയങ്ങളിൽ വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യാനും, ഊർജ്ജ ഉപയോഗം വ്യത്യസ്ത സമയങ്ങളിലേക്ക് മാറ്റാനും, കാർബൺ ഉദ്‌വമനം കുറയ്ക്കാനും പുതിയ പദ്ധതി സഹായകരമാകും.
