എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളിൽ നിന്ന് 2,500 കോടി സമാഹരിച്ച് ബ്ലാക്ക് ഒപാല്‍

    Update: 2024-01-30 09:27 GMT

    എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നിവയില്‍ നിന്ന് മൂന്ന് മില്യണ്‍ ഡോളര്‍ സമാഹരിച്ച് ബ്ലാക്ക് ഒപാല്‍. കമ്പനിയുടെ പ്രോപ്പ്-ഫിന്‍ടെക് പ്ലാറ്റ്ഫോമായ ജസ്റ്റ്‌ഹോംസ് ഡോട്ട് കോമിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ടീമിനെ വിപുലീകരിക്കുന്നതിനുമാണ് ഫണ്ട് വിനിയോഗിക്കുക. ഹോം ഇക്വിറ്റി, റിനവേഷന്‍ ഫിനാന്‍സിംഗ്,തുടങ്ങി നിരവധി ഫിനാന്‍സിംഗ് ഉത്പന്നങ്ങളും പ്ലാറ്റ്ഫോം സംയോജിപ്പിക്കുന്നു.

    ഉപഭോക്തൃ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, ഉപയോക്തൃ-സൗഹൃദ മാപ്പ് ഇന്റര്‍ഫേസ് ഉപയോഗിച്ച് പ്രോപ്പര്‍ട്ടി ഡോക്യുമെന്റുകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ വീട് വാങ്ങല്‍ കൂടുതല്‍ സൗകര്യ പ്രദമാക്കാന്‍ സാധിക്കും.

    റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യത പ്രശ്‌നങ്ങള്‍, കൃത്യതയില്ലാത്ത ഡാറ്റ, അനുയോജ്യമായ ഫിനാന്‍സിങ് ഉല്‍പ്പന്നങ്ങളുടെ അഭാവം എന്നിവ പോലുള്ള വെല്ലുവിളികളെ ബ്ലാക്ക് ഓപല്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു.


    Tags:    

    Similar News