എഐ ഓഫർ നവീകരിച്ച് ജിയോ; ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കൾക്കും
എല്ലാ ജിയോ 5ജി ഉപയോക്താക്കൾക്കും ഇനി ഗൂഗിൾ പ്രോ എഐ ഓഫർ ലഭ്യമാകും
ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എഐ മോഡൽ ലഭ്യമാക്കുന്നു. പുതിയ പ്രഖ്യാപനവുമായി ജിയോ. ജെമിനി ഓഫർ ഇപ്പോൾ ഗൂഗിളിന്റെ പുതിയ ജെമിനി 3 എഐ മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്.
ജിയോ 5ജിപ്ലാൻ ഉപയോക്താക്കൾക്ക് എഐ പ്രോയിൽ 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകും. എല്ലാ ജിയോ 5ജി ഉപയോക്താക്കൾക്കും അധിക തുക ഒന്നും നൽകാതെ തന്നെ ജെമിനിയുടെ 3 മോഡിലേക്ക് മാറാം.
നേരത്തെ ടെ ഗൂഗിൾ പ്രോ ആനുകൂല്യം ജിയോ 18നും 25നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമായാണ് നൽകിയിരുന്നത്. ഇപ്പോൾ എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്. ഗൂഗിളും ജിയോയും പങ്കാളിത്തത്തിൽ ഏർപ്പെട്ടതിന് ശേഷമുള്ള ശ്രദ്ധേയ പ്രഖ്യാപനമാണ്. ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം നൽകുന്നത്. ഉപഭോക്താക്കൾക്ക് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങൾ ഫ്രീ ആയി ലഭിക്കും.