കര്‍ഷകരുടെ ക്ഷേമവും ജല ദൗര്‍ബല്യ പ്രശ്‌നങ്ങള്‍ക്കും പരിഗണന

  • വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യാന്‍ നീക്കം.
  • കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം
  • ജലനിരപ്പ് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍

Update: 2024-03-09 09:14 GMT

കര്‍ഷക പ്രതിഷേധം ഫലപ്രാപ്തിയിലെത്തി. ചോളം പയര്‍വര്‍ഗങ്ങള്‍, പരുത്തി എന്നിവയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില ഉറപ്പ് നല്‍കി കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷകരുടെ ക്ഷേമവും ജലലഭ്യത ഇല്ലാത്തതും കണക്കിലെടുത്താണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു താങ്ങുവില അഞ്ച് വര്‍ഷത്തേക്ക് പ്രഖ്യാപിക്കുകയെന്നത്.

'ഈ തീരുമാനം വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. പയര്‍, ചോളം പോലുള്ള ജല ഉപയോഗം കുറഞ്ഞ വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്ക് താങ്ങുവില ഉറപ്പു നല്‍കുന്നത് ഏറെ പ്രയോജനം ചെയ്യും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കും,' മന്ത്രി പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ വ്യത്യസ്ത വിളകളാണ് കൃഷി ചെയ്യുന്നതെന്ന ഉറപ്പാക്കണമെന്നും ഇതിനായി രജിസ്‌ട്രേഷന്‍ ചെയ്യാനാവശ്യമായ പോര്‍ട്ടല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ വികസിപ്പിച്ചിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് എന്‍സിസിഎഫ്, നാഫെഡ്, സിസിഐ എന്നിവയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകും. കര്‍ഷകര്‍ വിളകള്‍ വൈവിധ്യവത്കരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉപഗ്രഹ ചിത്രങ്ങളും വിള ഇന്‍ഷുറന്‍സ് ഡാറ്റയും ഉപയോഗിക്കും. വാങ്ങുന്ന പയര്‍വര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ബഫര്‍ സ്റ്റോക്കുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, അത് പിന്നീട് പയറുവര്‍ഗ്ഗങ്ങളുടെ വില നിയന്ത്രിക്കാന്‍ ഉപയോഗിക്കും.

മാസങ്ങളായി തലസ്ഥാന നഗരിയായ ഡെല്‍ഹിയില്‍ സമരത്തിലാണ്. കുറഞ്ഞ താങ്ങുവിലയുടെ നിയമപരമായ ഉറപ്പും കാര്‍ഷിക വായ്പാ എഴുതിത്തള്ളലും ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സമര ലക്ഷ്യം. എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള സംഭരണമാണ് നടപ്പില്‍ വരുത്തേണ്ടതെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച രീതീയിലുള്ള സംഭരണം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് കര്‍ഷകരുടെ പക്ഷം. കര്‍ഷക പെന്‍ഷനുകള്‍ അവതരിപ്പിക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, എന്നിങ്ങെയുള്ള മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇത് വരെ പരിഗണിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാുന്നു.

അതേസമയം പലയിടത്തും ജലനിരപ്പ് കുറയുന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. സമീപ വര്‍ഷങ്ങളില്‍ ചെറുകി കര്‍ഷകര്‍ക്ക് വെള്ളം ഉപയോഗിക്കാനുള്ള ചെലവില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനാല്‍ വെള്ളം കുറവ് ആവശ്യമുള്ള വിളകളാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രേത്സാഹിപ്പിക്കുന്നത്. കൂടാതെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വായുമലിനീകരണങ്ങള്‍ കുറക്കാനും സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നുണ്ട്.



Tags:    

Similar News