പെറ്റ് ഫൂഡ് വിപണിയിലേക്കും റിലയൻസ്

ബിസിനസ് നവീകരണത്തിൻ്റെ ഭാഗമായി പെറ്റ് ഫൂഡ് വിപണിയിലേക്കും റിലയൻസ്

Update: 2025-11-18 07:16 GMT

വളർത്തു മൃഗങ്ങളുടെ  ഭക്ഷ്യോൽപ്പന്ന വിപണിയിലേക്ക്  റിലയൻസും.  റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് പെറ്റ് ഫൂഡിനായി പ്രത്യേക ബ്രാൻഡ് തന്നെ രൂപീകരിക്കാൻ ഒരുങ്ങുകയാണ്.  വാഗീസ് എന്ന ബ്രാൻഡാണ്  ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. മുൻനിര ബ്രാൻഡുകളേക്കാൾ 20-50 ശതമാനം വരെ  കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.  പുതിയ വിഭാഗങ്ങളിലേക്കും ബിസിനസ് വിപുലീകരിക്കുന്ന റിലയൻസിൻ്റെ  തന്ത്രത്തിൻ്റെ ഭാഗമായാണ്  ബിസിനസ്  വിപുലീകരണം. ഇന്ത്യയിലെ പെറ്റ് കെയർ ഉൽപ്പന്നങ്ങളുടെ വിപണി വളരെ വേഗത്തിൽ വളരുകയാണ്.

നെസ്‌ലെ, മാർസ്, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഇമാമി തുടങ്ങിയ മുൻനിര കമ്പനികൾ പെറ്റ് കെയർ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. പകുതി വിലയിൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നതോടെ ഈ രംഗത്ത് നിന്ന് കൂടുതൽ പേരെ നേടാനാണ്  കമ്പനി ലക്ഷ്യമിടുന്നത്. 

ഇന്ത്യൻ പെറ്റ് ഫൂഡ് വിപണി 2024 ൽ ഏകദേശം 4,000-5,000 കോടി രൂപയുടേതായി മാറി. 2028 ഓടെ 10,000 കോടി ഡോളർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരുടെ എണ്ണം ഉയർന്നതും പ്രത്യേകമായ ഭക്ഷണവും പരിചരണവുമൊക്കെ ഈ വിപണിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. നിരവധി മൾട്ടിനാഷണൽ ബ്രാൻഡുകൾ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി സാന്നിധ്യം വികസിപ്പിച്ച മേഖലയാണിത്. 

Tags:    

Similar News