ശാരദാ ഗ്രൂപ്പിന്റെ സ്വത്ത് ലേലം ഒക്ടോബര്‍ 17 ന്
- 239 ല്‍ അധികം സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ശാരദ ഗ്രൂപ്പ്.
നിയമവിരുദ്ധ പദ്ധതികളിലൂടെ പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം വീണ്ടെടുക്കുന്നതിനായി ശാരദ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്വത്ത് ഒക്ടോബര്‍ 17 ന് ലേലം ചെയ്യുമെന്ന് സെബി അറിയിച്ചു. മൂന്ന് കോടിയിലധികം കരുതല്‍ വിലയ്ക്കാണ് ലേലം. ഒക്ടോബര്‍ 17 ന് രാവിലെ 11 നും ഉച്ചയ്ക്ക് ഒന്നിനും ഇടയിലാണ് ഇ-ലേലം നടക്കുക
പശ്ചിമ ബംഗാളിലുള്ള സ്വത്ത് വകകളാണ് ലേലം ചെയ്യുന്നതെന്ന് ഈ മാസം 15 പുറത്തിറക്കിയ കുറിപ്പില്‍ സെബി അറിയിച്ചിരുന്നു.
വസ്തുവിന്റെ വില്‍പ്പനയില്‍ സഹായിക്കാന്‍ സെബി ക്വിക്കര്‍ റിയാലിറ്റിയെ ഏര്‍പ്പാട് ചെയ്യുകയും ഇ-ലേല പ്രൊവൈഡറായി ഇ1 ഇന്ത്യയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ശാരദ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വസ്തുവകകള്‍ ലേലം ചെയ്യുന്നത് തുടരാന്‍ സെബിയോട് 2022 ജൂണില്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
2013 ഏപ്രിലില്‍ തകരുന്നതിന് മുമ്പ് പശ്ചിമ ബംഗാള്‍, അസം, ഒഡീഷ എന്നാ സംസ്ഥാനങ്ങളിലെ ചിട്ടി ഫണ്ട് പ്രവര്‍ത്തനത്തിലൂടെ 1.7 ദശലക്ഷം നിക്ഷേപകരില്‍ നിന്നായി 4,000 കോടി രൂപ സമാഹരിച്ചു.
നോട്ടീസ് അനുസരിച്ച്, ലേലത്തില്‍ വച്ചിരിക്കുന്ന വസ്തുവിന്റെ ബാധ്യതകള്‍, വ്യവഹാരങ്ങള്‍, അറ്റാച്ച്‌മെന്റുകള്‍, ബാധ്യതകള്‍ ഏറ്റെടുക്കല്‍ എന്നിവ സംബന്ധിച്ച് ബിഡ് സമര്‍പ്പിക്കുന്നതിന് മുമ്പ് ലേലക്കാര്‍ സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് റെഗുലേറ്റര്‍ നിർദ്ദേശിച്ചിട്ടുണ്ട്.
വാങ്ങുന്നയാള്‍ സ്വന്തം പേരില്‍ ഇ-ലേലത്തില്‍ പങ്കെടുക്കണം. അംഗീകൃത ഏജന്റ്/പ്രതിനിധി പോലെയുള്ള മൂന്നാം കക്ഷി കളുടെ പങ്കുചേരല്‍ അനുവദിക്കില്ല.
ലേലത്തില്‍ വിജയിയായ ആള്‍ സ്വന്തം പേരിലേക്ക് വസ്തുവിന്റെ കൈമാറ്റത്തിന് നല്‍കേണ്ട ചാര്‍ജുകള്‍ അഥവാ ഫീസ് സ്വയം വഹിക്കണം. എല്ലാ നികുതികളും വാങ്ങുന്നയാള്‍ നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
