അദാനിയെ വീഴ്ത്തിയ മിത്തൽ; 2025ലെ ഏറ്റവും വലിയ ആസ്തി വർധന

ഗൗതം അദാനിയെ വീഴ്ത്തി മിത്തൽ. 2025ലെ ഏറ്റവും വലിയ ആസ്തി വ‍‍ർധന

Update: 2025-11-14 06:04 GMT

ഗൗതം അദാനിയെ മറികടന്ന് ആസ്തി വ‍ർധനയുമായി സുനിൽ മിത്തൽ. ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയായി ഭാരതി ഗ്രൂപ്പ് മാറി. ഇപ്പോൾ ടാറ്റ ഗ്രൂപ്പ്, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ്, എച്ച്ഡിഎഫ്സി ഗ്രൂപ്പ് എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് ഭാരതി ​ഗ്രൂപ്പിൻ്റെ സ്ഥാനം. ഈ വർഷം ഇതുവരെ ഈ കമ്പനികളുടെ സംയോജിത വിപണി മൂല്യം 30 ശതമാനത്തിലധികം വർധിച്ചു. 14.5 ലക്ഷം കോടി രൂപയായാണ് വിപണി മൂല്യം ഉയർന്നത്. അദാനി ​ഗ്രൂപ്പിനെയും ബജാജ് ഗ്രൂപ്പിനെയും മറികടന്നാണ് മുന്നേറ്റം. അദാനി ഗ്രൂപ്പിൻ്റെ സംയോജിത വിപണി മൂല്യം 14 .4 ലക്ഷം കോടി രൂപയാണ്. 

എയ‍ർടെല്ലിൻ്റെ മുന്നേറ്റമാണ് ഭാരതി എയ‍ർടെല്ലിന് ​ഗുണമായത്. കമ്പനിയുടെ ശക്തമായ വരുമാന വളർച്ച, ഉപയോക്തൃ വരുമാനത്തിലെ വർധന, 5ജി സേവനങ്ങളുടെ വികാസം എന്നിവ ഓഹരികൾക്ക് വള‍ർച്ച നൽകിയതാണ് നേട്ടമായത്. ഭാരതി എയ‍ർടെൽ ഓഹരികൾക്ക് ഏകദേശം 32 ശതമാനം വാ‍ർഷിക വ‍ർധനയുണ്ട്. സെപ്റ്റംബർ പാദത്തിൽ മികച്ച പാദ ഫല റിപ്പോ‍ർട്ട് കമ്പനി പുറത്ത് വിട്ടിരുന്നു. ഗ്രൂപ്പിന്റെ മൂല്യനിർണ്ണയത്തിന്റെ ഏകദേശം 82 ശതമാനവും വയർലെസ് കാരിയറാണ്. നിലവിൽ കമ്പനിയുടെ മാത്രം വിപണി മൂല്യം 12.52 ലക്ഷം കോടി രൂപയാണ്.

ഫോബ്സിൻ്റെ 2025ലെ പട്ടിക പ്രകാരം, 2025 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ശതകോടീശ്വരൻ സുനിൽ മിത്തലാണ്. ആസ്തിയിൽ 430 കോടി ഡോളറാണ് വ‍ർധന. എന്നാൽ അദാനിയുടെ മൊത്തം ആസ്തി മിത്തലിന്റേതിനേക്കാൾ വളരെ കൂടുതലാണ്. 6200 കോടി ഡോളറാണ് ആസ്തി. മിത്തലിൻ്റേത് 2060 കോടി ഡോള‍ർ.

Tags:    

Similar News