ഇന്ത്യൻ സാന്നിധ്യം ശക്തമാക്കാൻ ഫ്ലിപ്കാർട്; വാള്‍മാര്‍ട്ട് 5000 കോടി നിക്ഷേപിക്കും

    Update: 2023-12-23 04:33 GMT

    മാതൃ കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്ഥാപനത്തില്‍ 600 മില്യണ്‍ ഡോളര്‍ (ഏകദേശം 5000 കോടി രൂപ) നിക്ഷേപിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ വക്താവ് സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്ന ഒരു ബില്യണ്‍ ഡോളറിന്റെ പുതിയ മൂലധനത്തിന്റെ ഭാഗമാണ് ഈ നിക്ഷേപം എന്ന് ഏജന്‍സി സൂചിപ്പിച്ചു.

    പുതിയ നിക്ഷേപം ഇ-കൊമേഴ്സ് യൂണികോണിലേക്ക് പുതിയ നിക്ഷേപകരെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കമ്പനിയുടെ മൂല്യനിര്‍ണ്ണയത്തില്‍ നിലവിലെ 33 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 5-10 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ്.

    2021-ല്‍ കമ്പനി നേടിയ ശ്രദ്ധേയമായ 38 ബില്യണ്‍ ഡോളർ എന്ന മൂല്യത്തേക്കാള്‍ കുറവായിരിക്കും.

    2018ല്‍ ഏകദേശം 16 ബില്യണ്‍ ഡോളറിന് ഫ്‌ളപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതു മുതല്‍, അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. 2027-ഓടെ ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്.

    ഈ വര്‍ഷമാദ്യം, ഹെഡ്ജ് ഫണ്ടായ ടൈഗര്‍ ഗ്ലോബലിന്റെയും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്സലിന്റെയും കൈവശമുള്ള ബാക്കി ഓഹരികള്‍ 1.4 ബില്യണ്‍ ഡോളറിന് വാങ്ങി വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിന്റെ അവകാശം ഉറപ്പിച്ചു. വാങ്ങലിനു ശേഷമുള്ള വാള്‍മാര്‍ട്ടിന്റെ ഓഹരിയുടെ നിര്‍ദ്ദിഷ്ട ശതമാനം വെളിപ്പെടുത്തിയിട്ടില്ല.

    അതേസമയം, ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമാണ് ഫ്‌ളിപ്കാര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പദ്ധതികളും കമ്പനി നേരത്തെ മാറ്റിവെച്ചിരുന്നു.

    Tags:    

    Similar News