പണവിതരണം കുറയുന്ന വായ്പാ ഞെരുക്കം
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തെയാണ് വായ്പാ ഞെരുക്കം (Credit squeeze) എന്ന് പറയുന്നത്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തെയാണ് വായ്പാ ഞെരുക്കം (Credit squeeze) എന്ന് പറയുന്നത്. ഒരു...
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തെയാണ് വായ്പാ ഞെരുക്കം (Credit squeeze) എന്ന് പറയുന്നത്. ഒരു സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യത്തിന്റെ ഫലമായി ഇപ്രകാരം സംഭവിക്കാം.
ബാങ്കുകള്‍ വിപണിയിലേക്ക് നല്‍കിയ വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായി ( non-performing asset) മാറിയത് മൂലം പുതിയ വായ്പകള്‍ നല്‍കാന്‍ പണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകും. ഇതിലൂടെയും വായ്പാ ഞെരുക്കം ഉണ്ടാകാം. സാമ്പത്തിക വളര്‍ച്ച മുരടിക്കുകയും, പലിശനിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യം ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു. ഉപഭോക്താക്കള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പാ തുക കുറയ്ക്കുന്നതിന് പണ അതോറിറ്റികള്‍ (കേന്ദ്ര ബാങ്കുകള്‍) നടത്തുന്ന ശ്രമവും വായ്പാ ഞെരുക്കത്തിന് കാരണമാകാം. മിതവായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുക എന്നത് മാത്രമാണ് വായ്പാ ഞെരുക്കം മറികടക്കാനുള്ള ഒരു മാര്‍ഗം.