ബോയിംഗ്, ആകാശത്തിൻറെ ആത്മ മിത്രം

ബോയിംഗ്
ലോകത്തിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് കമ്പനിയും വാണിജ്യ ജെറ്റ് ലൈനറുകള്‍, പ്രതിരോധ-ബഹിരാകാശ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളുമാണ് ബോയിംഗ്. അമേരിക്കയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ബോയിംഗ്, 150 ലധികം രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ക്കും, സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ നല്‍കുന്നു. വാണിജ്യ, സൈനിക വിമാനങ്ങള്‍, ഉപഗ്രഹങ്ങള്‍, ആയുധങ്ങള്‍, ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങള്‍, വിക്ഷേപണ സംവിധാനങ്ങള്‍, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, ലോജിസ്റ്റിക്‌സ് പരിശീലനങ്ങള്‍ എന്നിവ ബോയിംഗിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

Update: 2022-01-12 06:23 GMT

എയ്‌റോസ്‌പേസ് നവീകരണത്തില്‍ ബോയിംഗ് പ്രധാന പങ്ക് വഹിക്കുന്നു. ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കമ്പനി അതിന്റെ ഉല്‍പ്പന്ന നിരയും, സേവനങ്ങളും വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. സൈനിക പ്ലാറ്റ്‌ഫോമുകളും പ്രതിരോധ സംവിധാനങ്ങളും രൂപകല്‍പന ചെയ്യുക, നിര്‍മ്മിക്കുക, സംയോജിപ്പിക്കുക, സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുക, ഉപഭോക്താക്കള്‍ക്കായി ധനസഹായ-സേവന ഓപ്ഷനുകള്‍ ക്രമീകരിക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ബോയിംഗ് ചെയ്യുന്നു.

65-ലധികം രാജ്യങ്ങളിലായി 1,40,000 ത്തിലധികം ആളുകള്‍ക്ക് ബോയിംഗ് ജോലി നല്‍കുന്നു. ഇത് വൈവിധ്യമാര്‍ന്നതും നൂതനവുമായ തൊഴില്‍ ശക്തികളില്‍ ഒന്നാക്കി ബോയിംഗിനെ മാറ്റി. വാണിജ്യ വിമാനങ്ങള്‍, പ്രതിരോധം, ബഹിരാകാശ സുരക്ഷ എന്നിങ്ങനെ മൂന്ന് ബിസിനസ് യൂണിറ്റുകളായി ബോയിംഗിനെ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ 2017 ജൂലൈ മുതലാണ് ആരംഭിച്ചത്. ഈ യൂണിറ്റുകളെ പിന്തുണയ്ക്കുന്നത് ബോയിംഗ് ക്യാപിറ്റല്‍ കോര്‍പ്പറേഷനാണ്.

ബോയിംഗിന്റെ പുതിയ ഉല്‍പ്പന്ന വികസനത്തില്‍ ബോയിംഗ് 787-10 ഡ്രീംലൈനര്‍, 737 മാക്‌സ്, 777എക്‌സ് എന്നിവ ഉള്‍പ്പെടുന്നു. ലോകത്തിലെ ചരക്കുകളുടെ 90 ശതമാനവും ബോയിംഗ് വിമാനങ്ങളിലാണ് കൊണ്ടുപോകുന്നത്. ബോയിംഗ് ക്യാപിറ്റല്‍ കോര്‍പ്പറേഷന്‍ (ബിസിസി) ബോയിംഗ് ഉപഭോക്താക്കള്‍ക്കുള്ള സാമ്പത്തിക പരിഹാരങ്ങള്‍ ആഗോളതലത്തില്‍ നല്‍കുന്നു.

Tags:    

Similar News