റബ്ഫില ഇന്റര്‍നാഷണല്‍,ചൂടിനെ പ്രതിരോധിക്കുന്ന ലാറ്റക്സ് നിർമാതാക്കൾ

പ്രതിരോധശേഷിയുള്ള ലാറ്റക്‌സ് റബ്ബര്‍ ത്രെഡ് നിര്‍മ്മിക്കുന്നതിനുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി റബ്ഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ് 1993 മാര്‍ച്ച് അഞ്ചിന് രൂപം കൊണ്ടു

Update: 2022-01-15 01:28 GMT

ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ലാറ്റക്‌സ് റബ്ബര്‍ ത്രെഡിന്റെ ഇന്ത്യയിലെ ഏക നിര്‍മ്മാതാവ് റബ്ഫിലയാണ്. പ്രതിരോധശേഷിയുള്ള ലാറ്റക്‌സ് റബ്ബര്‍ ത്രെഡ് നിര്‍മ്മിക്കുന്നതിനുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി റബ്ഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ് 1993 മാര്‍ച്ച് അഞ്ചിന് രൂപം കൊണ്ടു. റൂബ് പ്രോ പ്രമോട്ട് ചെയ്യുന്ന ഒരു പബ്ലിക്ക് ലിസ്റ്റഡ് കമ്പനിയാണ് റബ്ഫില ഇന്റര്‍നാഷണല്‍. 29.99% ഓഹരി പങ്കാളിത്തമുള്ള യൂണിഫീനിക്‌സ് കോര്‍പ്പറേഷന്‍ മലേഷ്യയ്ക്കും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. കമ്പനി 1994 മുതല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ടാല്‍ക്കം പൂശിയതും സിലിക്കണ്‍ പൂശിയതുമായ റബ്ബര്‍ ത്രെഡുകള്‍ നിര്‍മ്മിക്കുന്ന ഒരേയൊരു ഇന്ത്യന്‍ നിര്‍മ്മാതാവാണ് റബ്ഫില. കമ്പനി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. ലാറ്റക്‌സ് റബ്ബര്‍ ത്രെഡ് നിര്‍മ്മാണത്തില്‍ ആരംഭിച്ച കമ്പനി പിന്നീട് പാദരക്ഷകള്‍/തുകല്‍ വസ്തുക്കള്‍, ലാമിനേഷന്‍/ പ്രിന്റിംഗ്, പരവതാനി, നിര്‍മ്മാണം തുടങ്ങി വിവിധ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന വ്യാവസായിക പശകളുടെ നിര്‍മ്മാണത്തിലേക്ക് ചുവടുവച്ചു.

പാലക്കാട് ഹെഡ് ഓഫീസും പ്രധാന നിര്‍മ്മാണ പ്ലാന്റും നിലവിലുള്ള കമ്പനി, 2020 ല്‍ പുതിയ ഒരു ഫാക്ടറി തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ ആരംഭിച്ചു. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സെന്‍ട്രിഫ്യൂജ്ഡ് ലാറ്റക്സിന്റെ പ്രധാന ഉപഭോക്താവാണ് റബ്ഫില. ഐ എസ് ഒ 9001 ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ നേടിയ ലോകത്തിലെ ആദ്യത്തെ റബ്ബര്‍ ത്രെഡ് പ്ലാന്റാണ് റബ്ഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ്.

 

Tags:    

Similar News