യു എ ഇ എക്സ്ചേഞ്ച്, പണമിടപാടുകൾ വേഗത്തിൽ
09 ല്‍ ഇത് യുകെ ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയുടെ അംഗീകൃത പേയ്മെന്റ് സ്ഥാപനമായി മാറി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കേന്ദ്രീകരിച്ച് പണമടയ്ക്കല്‍, പേയ്മെന്റ് സേവനങ്ങള്‍ എന്നിവയില്‍ ഇടപാട് നടത്തുന്ന ഒരു കമ്പനിയാണ് യു.എ.ഇ എക്സ്ചേഞ്ച്...
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കേന്ദ്രീകരിച്ച് പണമടയ്ക്കല്‍, പേയ്മെന്റ് സേവനങ്ങള്‍ എന്നിവയില്‍ ഇടപാട് നടത്തുന്ന ഒരു കമ്പനിയാണ് യു.എ.ഇ എക്സ്ചേഞ്ച് (UAE Exchange). കമ്പനി അതിന്റെ ആദ്യത്തെ ശാഖയും പ്രവര്‍ത്തനങ്ങളും 1980 ല്‍ യുഎഇയിലെ അബുദാബിയില്‍ സ്ഥാപിച്ചു. യു എ ഇ, കൂടാതെ 40 രാജ്യങ്ങളിലായി 800 ശാഖകളുണ്ട്. ഏകദേശം 9,000 ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. ഇന്ത്യയാണ് കമ്പനിയുടെ ഒരു പ്രധാന പ്രവര്‍ത്തന മേഖല.
ഏകദേശം 40 ശതമാനം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. 2018 ല്‍, യു എ ഇ എക്സ്ചേഞ്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിന് പുറത്തുള്ള സ്ഥലങ്ങളില്‍ 'യൂണിമോണി' എന്ന് റീ-ബ്രാന്‍ഡിംഗ് ചെയ്തു. ഇതിന് ഇന്ത്യ, ഫിജി, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ റീട്ടെയില്‍ പ്രവര്‍ത്തനങ്ങളുണ്ട്. ഹോങ്കോംഗ്, ടാന്‍സാനിയ തുടങ്ങിയ വിപണികളും കൂടുതല്‍ വിദൂര മേഖലകളും പിന്നീട് യൂണിമോണി എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1993 ല്‍ യു എ ഇ എക്സ്ചേഞ്ച് ഒരു സ്വിഫ്റ്റ് അംഗമായി മാറുകയും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ ഒമാനിലും കുവൈറ്റിലും പ്രവര്‍ത്തനം ആരംഭിക്കുകയും ട്രാന്‍സ്ഫര്‍, ഗോള്‍ഡ് കാര്‍ഡ്, ബാങ്ക് സേവനങ്ങള്‍ എന്നിവ ആരംഭിക്കുകയും ചെയ്തു.
1999 ല്‍ ഇന്ത്യയില്‍ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, ഇത് 2015 ഓടെ 330 ശാഖകളുമായി അതിന്റെ കേന്ദ്രീകൃത ആസഥാനത്തിന് പുറത്തുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമായി മാറി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഇത് ബംഗ്ലാദേശ്,യു കെ, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നു. 2001 ല്‍ യുകെയില്‍ പണ കൈമാറ്റ സേവനമായ എക്‌സ്പ്രസ് മണി ആരംഭിച്ചു. 2003 ല്‍ ബിസിനസ്സ് ഓസ്ട്രേലിയയെ അതിന്റെ നെറ്റ്വര്‍ക്കിലേക്ക് ചേര്‍ത്തു, കോര്‍പ്പറേറ്റ് മേഖലയ്ക്കുള്ള സേവനങ്ങളും ആരംഭിച്ചു. 2004 ല്‍ കമ്പനി ഓണ്‍ലൈന്‍ പണമിടപാടുകള്‍ അവതരിപ്പിച്ചു.
2005 നും 2009 നും ഇടയില്‍ ഹോങ്കോംഗ്, ഉഗാണ്ട, ജോര്‍ദാന്‍, കാനഡ, ന്യൂസിലാന്‍ഡ്, ചൈന എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നു, കൂടാതെ അമേരിക്കയില്‍ മണിഡാര്‍ട്ട് ഗ്ലോബല്‍ സേവനങ്ങള്‍ വാങ്ങുകയും ചെയ്തു. 2009 ല്‍ ഇത് യുകെ ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയുടെ അംഗീകൃത പേയ്മെന്റ് സ്ഥാപനമായി മാറി.