ജീവനക്കാർക്കായി എഎസ്‍ഡിസി യുമായി ധാരണയുണ്ടാക്കി ഫോഴ്സ് മോട്ടോഴ്സ്
ഡെൽഹി: ഡീലർഷിപ്പുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും, തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനുമായി ഓട്ടോമോട്ടീവ് സ്‌കിൽസ് ഡെവലപ്‌മെന്റ് കൗൺസിലുമായി (എഎസ്‌ഡിസി) കരാർ ഉറപ്പിച്ച് ഫോഴ്‌സ് മോട്ടോഴ്‌സ്. ഇതുമായി ബന്ധപ്പെട്ട സേവന കരാർ ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവച്ചതായി പൂനെ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. "ഈ തന്ത്രപ്രധാനമായ സേവന കരാറിലൂടെ, ഞങ്ങളുടെ എല്ലാ അംഗീകൃത സെയിൽസ് ആൻഡ് സർവീസ് ഔട്ട്‌ലെറ്റുകളിലെയും തൊഴിലാളികളെ കൂടുതൽ സജ്ജമാക്കുന്നതിന് ഞങ്ങൾ എഎസ്‌ഡിസിയുമായി പ്രവർത്തിക്കും. ഓട്ടോമോട്ടീവ് വ്യവസായം പുതിയ സാങ്കേതികവിദ്യകളുടെ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു, ഈ പ്രവണത […]
ഡെൽഹി: ഡീലർഷിപ്പുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും, തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനുമായി ഓട്ടോമോട്ടീവ് സ്‌കിൽസ് ഡെവലപ്‌മെന്റ് കൗൺസിലുമായി (എഎസ്‌ഡിസി) കരാർ ഉറപ്പിച്ച് ഫോഴ്‌സ് മോട്ടോഴ്‌സ്. ഇതുമായി ബന്ധപ്പെട്ട സേവന കരാർ ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവച്ചതായി പൂനെ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.
"ഈ തന്ത്രപ്രധാനമായ സേവന കരാറിലൂടെ, ഞങ്ങളുടെ എല്ലാ അംഗീകൃത സെയിൽസ് ആൻഡ് സർവീസ് ഔട്ട്‌ലെറ്റുകളിലെയും തൊഴിലാളികളെ കൂടുതൽ സജ്ജമാക്കുന്നതിന് ഞങ്ങൾ എഎസ്‌ഡിസിയുമായി പ്രവർത്തിക്കും.
ഓട്ടോമോട്ടീവ് വ്യവസായം പുതിയ സാങ്കേതികവിദ്യകളുടെ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു, ഈ പ്രവണത ഭാവിയിലും തുടരും," ഫോഴ്‌സ് മോട്ടോഴ്‌സ് സെയിൽസ്, സർവീസ് ആൻഡ് മാർക്കറ്റിംഗ് പ്രസിഡന്റ് അശുതോഷ് ഖോസ്‌ല പറഞ്ഞു.
ആഭ്യന്തര വിപണിയിൽ ഗൂർഖ, ട്രാക്സ്, ട്രാവലർ തുടങ്ങിയ മോഡലുകളാണ് ഫോഴ്സ് മോട്ടോഴ്സ് വിൽക്കുന്നത്. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, റോൾസ് റോയ്‌സ് പവർ സൊല്യൂഷൻസ് എന്നിവയുമായും കമ്പനിക്ക് നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.
