എയര്‍ ഇന്ത്യ 200 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു

ദോഹ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200-ലധികം പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നതായി വ്യോമയാന വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ബസിന്റെ എ350 വൈഡ് ബോഡിയുള്ള വിമാനങ്ങള്‍ വാങ്ങുന്നതിനായി ഒരുക്കങ്ങള്‍ നടത്തിയ എയര്‍ ഇന്ത്യ വീതി കുറഞ്ഞ ചെറിയ  വിമാനങ്ങള്‍ക്കായി എയര്‍ബസുമായും ബോയിംഗുമായും ചര്‍ച്ചകള്‍ തുടരുകയാണെന്ന് പറഞ്ഞു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ 78-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് എയര്‍ ഇന്ത്യ വീതി കുറഞ്ഞ വിമാനങ്ങള്‍ വാങ്ങുന്ന കാര്യ അറിയിച്ചത്. എയര്‍ബസ് എ 350 […]

Update: 2022-06-21 05:53 GMT
ദോഹ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200-ലധികം പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നതായി വ്യോമയാന വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ബസിന്റെ എ350 വൈഡ് ബോഡിയുള്ള വിമാനങ്ങള്‍ വാങ്ങുന്നതിനായി ഒരുക്കങ്ങള്‍ നടത്തിയ എയര്‍ ഇന്ത്യ വീതി കുറഞ്ഞ ചെറിയ വിമാനങ്ങള്‍ക്കായി എയര്‍ബസുമായും ബോയിംഗുമായും ചര്‍ച്ചകള്‍ തുടരുകയാണെന്ന് പറഞ്ഞു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ 78-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് എയര്‍ ഇന്ത്യ വീതി കുറഞ്ഞ വിമാനങ്ങള്‍ വാങ്ങുന്ന കാര്യ അറിയിച്ചത്.
എയര്‍ബസ് എ 350 പോലെയുള്ള വിശാലമായ വിമാനത്തിന് ഇന്ത്യ-യുഎസ് റൂട്ടുകള്‍ പോലുള്ള കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വലിയ ഇന്ധന ടാങ്കുണ്ട്. യുഎസ് ആസ്ഥാനമായുള്ള വിമാന നിര്‍മാതാക്കളായ ബോയിംഗില്‍ നിന്ന് 68 ഉം യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസില്‍ നിന്ന് 43 വിമാനങ്ങളുമായി മൊത്തം 111 ഇത്തരം വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് എയര്‍ ഇന്ത്യയുടെ ലേലത്തില്‍ വിജയിച്ച ശേഷം ജനുവരി 27ന് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. നിലിവില്‍ എയര്‍ലൈനിന് 18 ബോയിംഗ് ബി 777, 4 ബോയിംഗ് ബി 747, 27 ബി 787 ഉള്‍പ്പടെ എയര്‍ലൈന് മൊത്തം 49 വൈഡ് ബോഡി വിമാനങ്ങളും 79 ചെറിയ വിമാനങ്ങളുമുണ്ട്.
Tags:    

Similar News