സ്വകാര്യ കശുവണ്ടി വ്യവസായത്തിന് ആശ്വാസം; മൂന്ന് സുപ്രധാന തീരുമാനങ്ങൾ

  • ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി
  • 2022 മാർച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകൾക്ക് ഇളവ്
  • അപേക്ഷ സമർപ്പിക്കാൻ 2023 ഡിസംബർ 31 വരെ അവസരം

Update: 2023-05-25 10:05 GMT

സ്വകാര്യകശുവണ്ടിമേഖലയിൽ പ്രതിസന്ധിയിലുള്ള വ്യവസായികൾക്കായി 3 സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇന്നലെ ചേർന്ന ബാങ്കേഴ്സ് സമിതി പ്രതിനിധികളുടെ യോഗത്തിൽ കഴിഞ്ഞു എന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ്.

സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായിട്ടുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിൽ 2020 മാര്‍ച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകള്‍ക്കാണ് ഇളവ് എന്ന തീരുമാനം പുനപരിശോധിച്ചു. ഇതിനെത്തുടർന്ന് 2021 മാർച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സമയപരിധി 2022 ഡിസംബർ 31 എന്നത് 2023 ഡിസംബർ 31 വരെയാക്കി നീട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Full View


വിവിധ ബാങ്കുകളിൽ നിന്നായി രണ്ട് കോടി രൂപവരെ വായ്പയെടുത്ത വ്യവസായികള്‍ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി മുതലിന്റെ അമ്പത് ശതമാനം തുക തിരിച്ചടച്ച് ബാധ്യത തീര്‍ക്കാൻ സാധിക്കും. രണ്ട് കോടി രൂപയ്ക്ക് മുകളിൽ വായ്പയെടുത്തവര്‍ അറുപത് ശതമാനം തുക തിരിച്ചടച്ചാൽ മതിയാകും.

10 കോടി രൂപ വരെയുള്ള വായ്പകളാണ് കഴിഞ്ഞ തവണ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ 10 കോടിക്ക് മുകളിലുള്ള വായ്പകൾ ബോർഡിൻ്റെ അംഗീകാരത്തോടെ 60 ശതമാനം തുക തിരിച്ചടച്ച് ബാധ്യത തീർക്കാമെന്ന് ബാങ്ക് പ്രതിനിധികൾ സമ്മതിച്ചെന്നും മന്ത്രി പറഞ്ഞു .

അപേക്ഷിച്ച് 3 മാസത്തിനുള്ളിൽ നിശ്ചിത തുക അടച്ച് തീർപ്പാക്കണം. ആവശ്യമെങ്കിൽ 3 മാസത്തെ ഇളവ് കൂടി അനുവദിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി2022 ഡിസംബർ 31 ഇൽ നിന്നും ഒരു വർഷം നീട്ടി (2023 ഡിസംബർ 31 vare) നീട്ടി നൽകാനും തീരുമാനമായിട്ടുണ്ട്.

Tags:    

Similar News