കാര്‍ഷിക മേഖലയിലെ കുതിപ്പ് ഇന്ത്യക്ക് നിസ്സാരം
രാജ്യം വെയര്‍ഹൗസ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്
ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 4 ശതമാനം വളര്‍ച്ചാ നിരക്ക് എളുപ്പത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് നീതി ആയോഗ് അംഗം രമേശ് ചന്ദ് വ്യക്തമാക്കി. ഇതിനൊപ്പം രാജ്യം വെയര്‍ഹൗസ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആവശ്യം 2.5 ശതമാനം വര്‍ധിക്കമെന്നും അദ്ദേഹം വ്യക്തമാക്കി. 2025- 26 ലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല 3.7 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്. ആവശ്യവസ്തു നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത കുറഞ്ഞുവരുന്നതായും ചന്ദ് പറഞ്ഞു.
ഇന്ത്യയില്‍ കാര്‍ഷിക വസ്തുക്കളുടെ നഷ്ടം ഉയര്‍ന്ന തോതിലിലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം 2025 ല്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം റെക്കോര്‍ഡ് 354 ദശലക്ഷം ടണ്ണിലെത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കാര്‍ഷികോല്‍പ്പന്ന ഉല്‍പ്പാദന രാഷ്ട്രമായും എട്ടാമത്തെ വലിയ കയറ്റുമതി രാഷ്ട്രമായും ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ട്.
2030-31 ആകുമ്പോഴേക്കും ഉത്പാദനം ഏകദേശം 368 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും ശാസ്ത്രീയ സംഭരണവും വിളവെടുപ്പിനു ശേഷമുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ചന്ദ് ചൂണ്ടിക്കാട്ടി.
