ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതി വീണ്ടും വളര്‍ച്ചയില്‍

ഏഷ്യന്‍ , യൂറോപ്യന്‍ വിപണികള്‍ തിരിച്ച് വരവ് നടത്തിയതാണ് ഇന്ത്യക്ക് നേട്ടമായത്.

Update: 2025-11-26 07:59 GMT

ശക്തമായ ആഗോള ആവശ്യകതയും പ്രധാന ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ കുത്തനെയുള്ള തിരിച്ചുവരവും കാരണം, 2025 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയില്‍ 16.18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

2024 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളിലെ 4.20 ബില്യണ്‍ ഡോളറില്‍ നിന്ന് 2025 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 4.87 ബില്യണ്‍ ഡോളറായി കയറ്റുമതി ഉയര്‍ന്നു. ഇത് സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ആറ് മാസ പ്രകടനങ്ങളിലൊന്നാണ്.

മെയ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കയറ്റുമതി 20 ശതമാനത്തിലധികം വര്‍ധിച്ചു. സമുദ്രോത്പന്ന കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം ചെമ്മീനിന്റെ കയറ്റുമതി ഡിമാന്റ് ഉയര്‍ന്നതാണ്.

2025 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ ചെമ്മീന്‍ കയറ്റുമതി 17.43 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അമേരിക്കയിലേക്കുള്ള കയറ്റുമതി വിടവ് നികത്തിയത് ചൈന, വിയറ്റ്‌നാം, ബെല്‍ജിയം, ജപ്പാന്‍, റഷ്യ, കാനഡ, യുകെ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലെ വര്‍ധനയാണ്.

Tags:    

Similar News