ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതി മുന്നേറുന്നു
യുഎസ് ഇതര വിപണികളിലേക്ക് വ്യാപിക്കുന്നതിലൂടെ ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതി വളര്‍ച്ച നിലനിര്‍ത്തുന്നതായി റിപ്പോര്‍ട്ട്.
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി ആരോഗ്യകരമായ വളര്‍ച്ച നിലനിര്‍ത്തി. മൊത്തം കയറ്റുമതി മൂല്യം വര്‍ഷം തോറും 18 ശതമാനം വര്‍ദ്ധിച്ച് 2.43 ബില്യണ്‍ ഡോളറിലെത്തിയതായി കെയര്‍എഡ്ജ് റേറ്റിംഗിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കയറ്റുമതി അളവില്‍ 11 ശതമാനം വര്‍ധനവുണ്ട്. 3.48 ലക്ഷം ദശലക്ഷം ടണ്ണായി.
യുഎസ് ഇതര വിപണികളിലെ ശക്തമായ കയറ്റുമതിയാണ് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയുടെ സമുദ്രോത്പന്ന മേഖല യുഎസ്എ പോലുള്ള പരമ്പരാഗത വിപണികള്‍ക്ക് അപ്പുറത്തേക്ക് കയറ്റുമതി വ്യാപിപ്പിക്കുകയാണ്.
2025-26 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ചെമ്മീന്‍ കയറ്റുമതി ശക്തമായി ഉയര്‍ന്നു. വിയറ്റ്‌നാം, ബെല്‍ജിയം, ചൈന, റഷ്യ തുടങ്ങിയ യുഎസ് ഇതര വിപണികളാണ് കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. കയറ്റുമതി മൂല്യത്തിന്റെ 86 ശതമാനവും വിയറ്റ്‌നാം, ബെല്‍ജിയം, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
തുടര്‍ച്ചയായ യുഎസ് സമ്മര്‍ദ്ദവും ദുര്‍ബലമായ പുതിയ ഓര്‍ഡറുകളും കാരണം 2025-26 ലെ രണ്ടാം പാദത്തില്‍ കയറ്റുമതിയുടെ വേഗത കുറഞ്ഞേക്കും. എങ്കിലും യൂറോപ്യന്‍ യൂണിയനിലേക്കും റഷ്യയിലേക്കുമുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെ ആഘാതം കുറഞ്ഞു വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു
