പയര്‍ വര്‍ഗ്ഗ ഉല്‍പ്പാദനം അനിശ്ചിതത്വത്തിലേക്കോ?
കഴിഞ്ഞ രണ്ട് വര്‍ഷമായി, കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം പയര്‍വര്‍ഗ്ഗങ്ങളുടെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്.
ആശങ്കയോടെയാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഖാരിഫ് സീസണിലെ പയര്‍ വര്‍ഗ ഉല്‍പ്പാദന കണക്കുകള്‍ക്കായി വിദഗ്ധര്‍ കാത്തിരിക്കുന്നത്. 2023-24 വര്‍ഷങ്ങളില്‍ പയര്‍ വര്‍ഗ വിപണിയില്‍ പണപ്പെരുപ്പമുണ്ടായതായാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഇക്കാലയളവില്‍ ഇറക്കുമതി ഗണ്യമായി വര്‍ധിക്കുകയും ചെയ്തിരുന്നു. 2025 ലെ ഖാരിഫ് വിളവെടുപ്പിനുള്ള ആദ്യ എസ്റ്റിമേറ്റും 2024-25 വിള വര്‍ഷത്തേക്കുള്ള നാലാമത്തെ എസ്റ്റിമേറ്റും മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 ലെ ഖാരിഫ് വിളവെടുപ്പിനുള്ള ആദ്യ എസ്റ്റിമേറ്റും 2024-25 വിള വര്‍ഷത്തേക്കുള്ള നാലാമത്തെ എസ്റ്റിമേറ്റും മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി, കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം പയര്‍വര്‍ഗ്ഗങ്ങളുടെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്. തീരുവ കുറയ്ക്കാനുള്ള സൂചന വളരെ വൈകിയാണ് സര്‍ക്കാരിനിന്നും ഉണ്ടായത്. ഇതുമൂലം ഇറക്കുമതിയില്‍ കുറക്കാന്‍ പെട്ടന്ന് സാധിക്കാത്ത സാഹചര്യവുമുണ്ടായി,യ അവശ്യ പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളില്‍ സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമം ഫലം കണ്ടതുമില്ല.
രണ്ട് വര്‍ഷത്തെ വിലക്കയറ്റത്തിന് ശേഷം, പ്രധാന പരിപ്പുകളായ തുവര, ഉഴുന്ന്, മസൂര്‍, കടല എന്നിവയുടെ വിലയില്‍ ഈ ഒക്ടോബറില്‍ ഇടിവുണ്ടായി. എന്നാല്‍ വിലക്കുറവ് കര്‍ഷകരുടെ വരുമാനം കുറയ്ക്കുന്നു. ഇത് അടുത്ത സീസണില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ വിതയ്ക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ഉല്‍പാദനം കുറയുകയും പുതിയ വിതരണ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും.
2023-24 വിള വര്‍ഷത്തില്‍, ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മന്ത്രാലയം നാല് വ്യത്യസ്ത ഖാരിഫ് പയര്‍വര്‍ഗ്ഗ ഉല്‍പ്പാദന എസ്റ്റിമേറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 7.87 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം ഉണ്ടായിരുന്നത് ഫെബ്രുവരിയില്‍ 7.11 ദശലക്ഷം ടണ്ണായി കുറഞ്ഞു. ജൂണ്‍ ആയപ്പോഴേക്കും ഉല്‍പ്പാദനം 6.86 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഒടുവില്‍ പ്രാരംഭ പ്രവചനത്തേക്കാള്‍ ഏകദേശം 900,000 ടണ്‍ താഴെയായി ഏകദേശം 6.98 ദശലക്ഷം ടണ്ണില്‍ ഉല്‍പ്പാദനം എത്തി.
പ്രതികൂല കാലാവസ്ഥ, കീടങ്ങളുടെ ആക്രമണം, വിളവെടുപ്പിനു ശേഷമുള്ള മറ്റ് നഷ്ടം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വില നിയന്ത്രിക്കുന്നതിന് സമയബന്ധിതമായ ഇറക്കുമതിയിലൂടെ ഈ വിടവ് നികത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് വിദ്ഗധരുടെ പക്ഷം.
