ശൈത്യം കര്‍ഷകരെ തുണയ്ക്കുമോ ?

മികച്ച ഉല്‍പ്പാദനം സ്വന്തമാക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

Update: 2025-11-18 11:03 GMT

വടക്കേ ഇന്ത്യയില്‍ ശൈത്യം കനക്കാന്‍ തുടങ്ങിയതോടെ റാബി സീസണില്‍ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നേരത്തെ തന്നെ വിതയ്ക്കല്‍ തുടങ്ങിയതോടെ മികച്ച ഉല്‍പ്പാദനം സ്വന്തമാക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

നവംബര്‍ 14 ലെ കണക്കനുസരിച്ച് എല്ലാ കാര്‍ഷിക വിളകളുടെയും ആകെ വിസ്തീര്‍ണ്ണം 10.3 ശതമാനം വര്‍ദ്ധിച്ച് 208.19 ലക്ഷം ഹെക്ടറില്‍ എത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഇത് 188.73 ലക്ഷം ഹെക്ടറായിരുന്നു. ബാര്‍ലിയുടെ വിസ്തീര്‍ണ്ണം 50 ശതമാനം വര്‍ദ്ധിച്ചു. നവംബര്‍ 7 ലെ കണക്കനുസരിച്ച് മൊത്തം വിസ്തീര്‍ണ്ണം 27 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, എല്ലാ റാബി വിളകളുടെയും ആകെ വിസ്തീര്‍ണ്ണം 663.04 ലക്ഷം ഹെക്ടറും ഭക്ഷ്യധാന്യ ഉല്‍പാദനം 167.22 ദശലക്ഷം ടണ്‍ ഉം എണ്ണക്കുരുക്കളുടെ ഉത്പാദനം 13.57 ദശലക്ഷം ടണ്ണിമായിരുന്നു.

ഈ വര്‍ഷം 171.14 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 119 ദശലക്ഷം ടണ്‍ ഗോതമ്പ്, 15.86 ദശലക്ഷം ടണ്‍ അരി, 16.57 ദശലക്ഷം ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍, 3.17 ദശലക്ഷം ടണ്‍ പോഷകാഹാര ധാന്യങ്ങള്‍, 14.5 ദശലക്ഷം ടണ്‍ ചോളം, 2.05 ദശലക്ഷം ടണ്‍ ബാര്‍ലി, 15.07 ദശലക്ഷം ടണ്‍ എണ്ണക്കുരുക്കള്‍ (13.9 ദശലക്ഷം ടണ്‍ കടുക് ഉള്‍പ്പെടെ) എന്നിവ ഉള്‍പ്പെടുന്നു.

കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, നവംബര്‍ 14 ലെ കണക്കനുസരിച്ച് ഗോതമ്പിന്റെ വിസ്തീര്‍ണ്ണം ഒരു വര്‍ഷം മുമ്പ് 56.55 ലക്ഷം ടണ്‍ ആയിരുന്നത് ഏതാണ്ട് 17 ശതമാനം വര്‍ധിച്ച് 66.23 ലക്ഷം ടണ്‍ ആയിട്ടുണ്ട്.


Tags:    

Similar News