കാപ്പി കര്‍ഷകർക്ക് കൈത്താങ്ങ്; സ്റ്റാര്‍ബക്‌സും ടാറ്റയും കൈകോര്‍ക്കുന്നു

കര്‍ണാടക ആസ്ഥാനമായുള്ള എഫ് എസ്പി ഇന്ത്യയുടെ കാപ്പി കൃഷി പാരമ്പര്യം, സ്റ്റാര്‍ബക്‌സിന്റെ വൈദിഗ്ധ്യം എന്നിവ സമന്വയിപ്പിച്ചാകും പ്രവര്‍ത്തിക്കുക.

Update: 2025-11-21 07:32 GMT

ഇന്ത്യൻ കാപ്പി കർഷകരെ സഹായിക്കുന്നതിനായി കൈകോർത്ത് സ്റ്റാർബക്സും ടാറ്റയും.2030 ആകുമ്പോഴേക്കും 10,000 ഇന്ത്യന്‍ കാപ്പി കര്‍ഷകരെ സഹായിക്കും. സഹകരണത്തിന്റെ ഭാഗമായി ഫാര്‍മേഴ്‌സ് സപ്പോര്‍ട്ട് പാര്‍ട്ണര്‍ഷിപ്പ് സ്ഥാപിക്കുന്നതായി സ്റ്റാര്‍ബക്‌സ് കോഫി കമ്പനി അറിയിച്ചു. കര്‍ണാടക ആസ്ഥാനമായി ഇന്ത്യയുടെ കാപ്പി കൃഷി പാരമ്പര്യം, സ്റ്റാര്‍ബക്‌സിന്റെ വൈദിഗ്ധ്യം എന്നിവ സമന്വയിപ്പിച്ചാകും പങ്കാളിത്ത സ്ഥാപനം പ്രവര്‍ത്തിക്കുക.

ഇന്ത്യയിൽ ഏറ്റവുമധികം കാപ്പി കൃഷി ചെയ്യുന്ന കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് സ്റ്റാര്‍ബക്സ് ആഗോള ശൃംഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും, കൃഷിയിലും സുസ്ഥിരതയിലും മികച്ച രീതികള്‍ പങ്കിടുന്നതിനും  പിന്തുണ സഹായിക്കും.   കാപ്പി കൃഷിയില്‍ മികച്ച രീതികള്‍ ഉള്‍പ്പെടുത്തുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കുമായി  കര്‍ഷകരുടെ പങ്കാളിത്തത്തോടെ എഫ്എസ്പി  'മോഡല്‍ ഫാമുകള്‍' സ്ഥാപിക്കാനും പദ്ധതിയുണ്ട്.

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കാപ്പി ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക, കൃഷിയിലെ ലാഭക്ഷമത ഉറപ്പാക്കുക, കാലാവസ്ഥാ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയെല്ലാം എഫ്എസ്പി പദ്ധതികളിലൂടെ ഉറപ്പാക്കും. ഇത് ഇന്ത്യയിലെ കാപ്പി കൃഷി മാത്രമല്ല, കാപ്പി അധിഷ്ഠിത മൂല്യ വ്യവസായ ശൃംഖലയും ശക്തിപ്പെടുത്തും. കൂടാതെ ടാറ്റ സ്റ്റാര്‍ബക്സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിളവ് നല്‍കുന്ന അറബിക്ക തൈകളും സംഭാവന ചെയ്യും.


Tags:    

Similar News