സംസ്ഥാനത്തെ തേയില തോട്ടങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍

ഏഴുതോട്ടങ്ങളാണ് പ്രതിസന്ധി മൂലം അടഞ്ഞുകിടക്കുന്നത്

Update: 2025-11-07 14:54 GMT

സംസ്ഥാനത്തെ തേയിത്തോട്ടങ്ങള്‍ പ്രതിസന്ധിയില്‍. ഇടുക്കിയില്‍ സമീപകാലത്ത് മൂന്ന് തേയിലത്തോട്ടങ്ങളാണ് അടച്ചുപൂട്ടിയത്. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി മുടങ്ങിയതിനെ തുടര്‍ന്നാണ് തോട്ടങ്ങള്‍ അടച്ചു പൂട്ടേണ്ടിവന്നത്. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തോട്ടം വീണ്ടും തുറന്നെങ്കിലും പ്രതിസന്ധി മറികടക്കാനായിട്ടില്ല.

ഏഴുതോട്ടങ്ങളാണ് പ്രതിസന്ധി മൂലം അടഞ്ഞുകിടക്കുന്നത്. പ്രവര്‍ത്തിച്ചുവരുന്ന 13 തോട്ടങ്ങളും അടച്ചു പൂട്ടല്‍ ഭീഷണിയുടെ വക്കിലാണ്. ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തേയില ഉത്പാദനം മുടങ്ങിയ സാഹചര്യമാണുള്ളത്. നുള്ളിയെടുക്കുന്ന പച്ചക്കൊളുന്ത് പുറത്തുള്ള ഫാക്ടറികളില്‍ നല്‍കിയാണ് ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് തോട്ടം മാനേജ്മെന്റിന് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള സഹായ പദ്ധതികള്‍ തേയിലത്തോട്ടം മേഖലയ്ക്കും അനുവദിക്കണമെന്നാണ് ഉയര്‍ന്നു വരുന്ന പ്രധാന ആവശ്യം. കൂടാതെ കൃഷിയും പരിപാലനവും ഉത്പാദനവും കാണാനും അറിയാനുമായി സഞ്ചാരികള്‍ക്ക് അവസരങ്ങള്‍ നല്‍കണം. ഇതിലൂടെ വരുമാനം നേടാമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. മാത്രമല്ല തോട്ടങ്ങളിലും ചെറുകിട കൃഷിയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. 

Tags:    

Similar News