ട്രാക്ടറുകള്‍ വില്‍പ്പനയില്‍ ഇടിവ് പ്രതീക്ഷിച്ച് മഹീന്ദ്ര

  • കാര്‍ഷികോപകരണങ്ങളുടെ വിപണിയില്‍ ഒന്നാമതാണ് ഇന്ത്യ.
  • കാലാവസ്ഥയടക്കം പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.
  • അഞ്ച് ശതമാനം കുറയുമെന്നാണ് പ്രതീക്ഷ

Update: 2024-02-15 11:04 GMT

ഗ്രാമീണ സമ്പദ് വ്യവസ്ഥ ദുര്‍ബലമായിരിക്കെ ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന പ്രവചനം വെട്ടിക്കുറച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കാര്‍ഷിക ഉപകരണങ്ങളുടെ ലോകത്തിലെ മുന്‍നിര വിപണിയായ ഇന്ത്യയില്‍ വില്‍പ്പന വര്‍ഷം തോറും അഞ്ച് ശതമാനം കുറയുമെന്നാണ് പ്രതീക്ഷ. നാലാം പാദത്തില്‍ വ്യവസായത്തില്‍ 10 ശതമാനം ഇടിവാണ് പ്രവചിച്ചിരിക്കുന്നത്. ചൈനയേക്കാള്‍ 2.5 മടങ്ങും അമേരിക്കയുടെ 3.5 ഇരട്ടിയുമാണ് ട്രാക്റ്ററിന്റെ ഇന്ത്യന്‍ വിപണി. 2022-23ല്‍ ആഭ്യന്തരമായി 9.5 ലക്ഷം ട്രാക്ടറുകളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം 4 ദശലക്ഷം ട്രാക്ടറുകളും വിറ്റഴിച്ചിരുന്നു.

'ഗ്രാമീണ സമ്പദ് വ്യസ്ഥ സമ്മര്‍ദ്ദത്തിലാണ് പ്രതീക്ഷിച്ചതിലും പ്രതികൂലമാണ് സാഹചര്യം. താളം തെറ്റിയ കാലാവസ്ഥ, സര്‍ക്കാരിന്റെ ദുര്‍ബലമായ ചെലവ്, ജലദൗര്‍ലഭ്യം, ഖാരിഫ് വിളകളുടെ മൊത്ത നില്‍പ്പന കേന്ദ്രത്തിന്റെ അഭാവം എന്നിവയാണ് ഇതിന് കാരണം,' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫാം എക്യുപ്മെന്റ് ആന്‍ഡ് ഓട്ടോമോട്ടീവ് മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.

'അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവും പ്രധാന വിളകളുടെ മൊത്ത വ്യാപാര വിലയും കാര്‍ഷിക മേഖലയെ ലാഭത്തിലാക്കുന്നതിന് സ്വാധീനിക്കുന്ന കാര്യങ്ങളാണ്. 2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ കാര്‍ഷിക വേതന വളര്‍ച്ച കാര്‍ഷികേതര വേതന വളര്‍ച്ചയേക്കാള്‍ കൂടുതലാണ്, ഇത് കാര്‍ഷിക വരുമാനത്തിലെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു,' അദ്ദേഹം ചൂണ്ടിക്കാട്ടി.

റാബി വിളകളുടെ കാലതാമസവും പ്രതികൂലമായി ബാധിക്കുന്നു. മഹീന്ദ്രയുടെ ഡിസംബര്‍ പാദത്തിലെ ട്രാക്ടര്‍ വില്‍പ്പന 4.1 ശതമാനം ഇടിഞ്ഞ് 101,000 യൂണിറ്റിലെത്തി. വ്യവസായത്തിനായുള്ള ആഭ്യന്തര ട്രാക്ടറുകളുടെ എണ്ണത്തിലും 4.9 ശതമാനം ഇടിവുണ്ടായി. ഇത് കാര്‍ഷിക ഉത്പന്ന വിഭാഗത്തില്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്.


Tags:    

Similar News