റബര്‍ നിരക്ക് ഉയര്‍ത്താതെ ടയര്‍ കമ്പനികള്‍, വിദേശ നിക്ഷേപകര്‍ വിപണിയില്‍ സജീവം

ഏലം ലഭ്യത ജനുവരി വരെ ഉയരും. കരുത്ത് തിരിച്ച് പിടിക്കാനാകാതെ നാളികോര്‍പ്പന്നങ്ങള്‍ മികവ് കാണിച്ച് ഇന്ത്യന്‍ കുരുമുളക് വിപണി

Update: 2025-11-18 12:10 GMT

സംസ്ഥാനത്ത് റബര്‍ വില കിലോ 185 രൂപയിലും ബാങ്കോക്കില്‍ 187 രൂപയിലും സ്റ്റെഡിയായി നീങ്ങുന്നു. മഴ മൂലം ആഭ്യന്തര തലത്തിലും മറ്റ് ഉല്‍പാദന രാജ്യങ്ങളിലും ടാപ്പിങ് അടിക്കടി തടസപ്പെടുന്നുണ്ടങ്കിലും നിരക്ക് ഉയര്‍ത്തി റബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. അതേ സമയം വിനിമയ വിപണിയില്‍ ജപ്പാനീസ് നാണയമായ യെന്നിന്റെ മൂല്യം ഒന്‍പത് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേയ്ക്ക് ആകര്‍ഷിച്ചു. ജപ്പാനില്‍ റബര്‍ വില കിലോ 328 യെന്നിലേയ്ക്ക് ഇന്ന് ഉയര്‍ന്നു.

ഹൈറേഞ്ചില്‍ ഏലം വിളവെടുപ്പ് ഊര്‍ജിതമായതിനൊപ്പം ലേല കേന്ദ്രങ്ങളില്‍ വരവ് ഉയര്‍ന്ന അളവില്‍ തുടരുകയാണ്. അനുകൂല കാലാവസ്ഥ വിലയിരുത്തിയാല്‍ ജനുവരി വരെ ലഭ്യത ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയുണ്ട്. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ 96,102 കിലോ ഗ്രാം എലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 94,753 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2425 രൂപയില്‍ കൈമാറി. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 3150 രൂപയില്‍ ഇടപാടുകള്‍ നടന്നു. ആഭ്യന്തര വാങ്ങലുകാര്‍ രംഗത്ത് സജീവമാണ്.

നാളികേരോല്‍പ്പന്നങ്ങള്‍ കരുത്ത് നിലനിര്‍ത്താന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തമിഴ്നാട്ടിലെ വ്യവസായികള്‍ കൊപ്ര സംഭരണം കുറച്ചത് മൂലം കാങ്കയത്ത് ഉല്‍പ്പന്ന വില രണ്ട് ദിവസം കൊണ്ട് ക്വിന്റ്റലിന് 550 രൂപ ഇടിഞ്ഞ് 20,750 ലേയ്ക്ക് താഴ്ന്നു, തമിഴ്നാട് എണ്ണ വില 29,675 രൂപയില്‍ നീങ്ങുമ്പോള്‍ കൊച്ചിയില്‍ വെളിച്ചെണ്ണ 35,300 രൂപയാണ്.

വിയെറ്റനാമില്‍ കുരുമുളക് വില മുന്നേറിയതോടെ ഇന്ത്യന്‍ മാര്‍ക്കറ്റിലും ഉല്‍പ്പന്നം മികവ് കാണിച്ചു. യുറോപ്യന്‍ രാജ്യങ്ങള്‍ ക്രിസ്തുമസ് ഓര്‍ഡറുമായി

രാജ്യാന്തര വിപണയില്‍ ഇറങ്ങിയതാണ് കുടുരുമുളട് വിപണി ചൂട് പിടിക്കാന്‍ അവസരം ഒരുക്കിയത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് 100 രൂപ ഉയര്‍ന്ന് 68,800 രൂപയായി.

Tags:    

Similar News