കര്‍ഷകരുടെ പ്രതീക്ഷ ഇനി ഗോതമ്പില്‍

ഗോതമ്പ് കൃഷിയുടെ വിസ്തൃതി ഏകദേശം 5 ശതമാനം വര്‍ധിച്ചു

Update: 2025-11-19 06:54 GMT

ഇത്തവണ ഗോതമ്പ് കൃഷി റെക്കോര്‍ഡിടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. സമീപ കാലത്തുണ്ടായ മഴ കൃഷിക്കനുകൂലമായി,  മെച്ചപ്പെട്ട വില  കൃഷിയെ തുണക്കുമെന്നാണ് പ്രതീക്ഷ. ഗോതമ്പ് കൃഷി ചെയ്യുന്ന  പ്രദേശത്തിൻ്റെ വിസ്തൃതിയും ഏകദേശം 5 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.

ഉൽപ്പാദനം ഉയരുന്നത് ആഭ്യന്ത വിപണിയില്‍ ഗോതമ്പിന്റെ വില കുറയാന്‍ സഹായിക്കും. കൂടാതെ ഗോതമ്പ് പൊടിയുടെ കയറ്റുമതി അവസരങ്ങള്‍ ഉയരുന്നതിനും കാരണമാകും. കര്‍ഷകര്‍ മറ്റ് വിളകളില്‍ നിന്ന് ഗോതമ്പിലേക്ക് മാറുന്ന സാഹചര്യമാണ് രാജ്യത്തിൻ്റെ പലയിടങ്ങളിലും കണ്ട് വരുന്നത്.

ഇന്ത്യയിലെ ഗോതമ്പ് കൃഷി ഗണ്യമായി ചെയ്ത് വരുന്ന വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഒക്ടോബറില്‍ ശരാശരിയേക്കാള്‍ 161% കൂടുതല്‍ മഴ ലഭിച്ചു. രാജ്യത്തിൽ മൊത്തത്തില്‍ 49% അധിക മഴയുണ്ടായി. കൃഷി, മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, നവംബര്‍ 14 വരെ 6.62 ദശലക്ഷം ഹെക്ടറില്‍ ഗോതമ്പ് കൃഷി ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17% കൂടുതലാണിത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ കടല പോലുള്ള വിളകളില്‍ നിന്ന് ഗോതമ്പിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ പുതിയ സീസണിലെ വിളയ്ക്ക് ഗോതമ്പ് വാങ്ങല്‍ വില 6.6% വര്‍ദ്ധിപ്പിച്ച് 100 കിലോയ്ക്ക് 2,585 രൂപയാക്കാനുള്ള കേന്ദ്ര തീരുമാനം കര്‍ഷകരെ ഗോതമ്പ് കൃഷിയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചേക്കും.

2022ല്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. 2023-ല്‍ കടുത്ത ചൂട് മൂലമുണ്ടായ വിളനാശവും ഉല്‍പ്പാദന ഇടിവും കണക്കിലെടുത്ത് നിരോധനം നീട്ടുകയായിരുന്നു.

പ്രതികൂല സാഹചര്യങ്ങള്‍ ഗോതമ്പ് ശേഖരം കുറയാന്‍ കാരണമായി, വിലകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി, 2017-ന് ശേഷം ആദ്യമായി രാജ്യത്തിന് ഇറക്കുമതി ആവശ്യമായി വരുമെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.

Tags:    

Similar News